GeneralLatest NewsMollywoodNEWSWOODs

മഴ പെയ്ത് ചളിവെള്ളമായ സെറ്റില്‍ പണിയെടുക്കുന്ന നടൻ : വീഡിയോയുമായി നാദിർഷ

‘സംഭവം നടന്ന രാത്രിയില്‍’ എന്ന സിനിമയാണ് നാദിര്‍ഷയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്

സിനിമാ സെറ്റിലെ ജോലിക്കാര്‍ക്കൊപ്പം പണിയെടുത്ത് നടൻ ജാഫര്‍ ഇടുക്കി. മഴയില്‍ സെറ്റ് ഇടുന്ന അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം മഴ പെയ്ത് ചളിവെള്ളമായ സെറ്റില്‍ പണിയെടുക്കുന്ന നടന്റെ വീഡിയോ സംവിധായകൻ നാദിര്‍ഷയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

‘വിണ്ണോളം ഉയര്‍ന്നാലും മണ്ണ് മറക്കാത്ത താരങ്ങളില്‍ ഒരാള്‍ ജാഫര്‍ ഇടുക്കി എന്റെ സിനിമയുടെ ലൊക്കേഷനില്‍ യൂണിറ്റുകാരോടൊപ്പം’ എന്നാണ് നാദിര്‍ഷ വീഡിയോയ്ക്ക് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.

read also: ‘ആദിപുരുഷ് വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ഞാന്‍ അംഗീകരിക്കുന്നു’: മാപ്പ് പറഞ്ഞ് തിരക്കഥാകൃത്ത്

https://fb.watch/lF6MV_QbSK/

‘സംഭവം നടന്ന രാത്രിയില്‍’ എന്ന സിനിമയാണ് നാദിര്‍ഷയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ദേവിക സഞ്ജയ് നായികയായി എത്തുന്ന ചിത്രത്തിൽ തിരക്കഥാകൃത്തായ റാഫിയുടെ മകന്‍ മുബിന്‍ എം റാഫിയാണ് നായക വേഷത്തില്‍ എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button