CinemaLatest News

ജോലിക്കാർ പത്ത് പേരുണ്ടെങ്കിലും എല്ലാ ജോലിയും ഒറ്റക്ക് ചെയ്യുന്നതാണ് നയൻസിനിഷ്ടം: വിഘ്നേഷ് ശിവൻ

നയൻതാരയുടെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്

ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.

നയൻ താരയെക്കുറിച്ചും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനെക്കുറിച്ചും ഇരട്ട കുഞ്ഞുങ്ങളെക്കുറിച്ചും ഉള്ള വാർത്തകൾ അറിയാൻ ആരാധകർക്ക് ഏറെ താൽപ്പര്യവുമാണ്.

വീട്ടിൽ പത്ത് ജോലിക്കാർ ഉണ്ടെങ്കിലും രാത്രി ആയാൽ പോലും എല്ലാ ജോലിയും തീർത്തിട്ട് മാത്രമേ നയൻ താര കിടക്കാറുള്ളൂ എന്നാണ് താരം പറയുന്നത്.

ജോലിക്കാർ പത്ത് പേരുണ്ട്, ആരോട് വേണമെങ്കിലും പറയാം, അവർ ചെയ്യും, പക്ഷേ സ്വയം ചെയ്യാവുന്നവ എല്ലാം ചെയ്യും, ആരെയും ബുദ്ധിമുട്ടിക്കില്ലെന്നും വിഘേനേഷ് പറഞ്ഞു. നയൻ വളരെ നല്ല സ്ത്രീയാണെന്നും അതുകൊണ്ട് ജീവിതം സുന്ദരമായി പോകുന്നുവെന്നും വിഘ്നേഷ്.

നയൻ താര ജീവിതത്തിലേക്ക് വന്നതോടെ തന്റെ ജീവിതത്തിലും ഒരുപാട് പോസിറ്റീവായ മാറ്റങ്ങൾ ഉണ്ടായെന്നും താരം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button