
തന്റെ യൗവ്വന കാലത്ത് ചിലർ ഏൽപ്പിച്ച മുറിവാണ് ഒരിക്കലും ഉണങ്ങാതെ മനസ്സിൽ ഇപ്പോഴും നീറുന്നതെന്ന് നടി വിദ്യ ബാലൻ.
സ്ത്രീകളെ തരം താഴ്ത്തി അച്ഛനും അമ്മാവനും നിരന്തരം സംസാരിച്ചിരുന്നത് മാനസികമായി തന്നെ ഉലച്ചെന്നും അതിൽ നിന്നും ഇതുവരെ കരകയറാനായിട്ടില്ലെന്നും താരം വ്യക്തമാക്കി.
തന്റെ സ്ത്രീത്വത്തോട് വെറുപ്പ് തോന്നിയിരുന്നതായും വിദ്യ. ഇത്തരം സങ്കടങ്ങളിലൂടെ കടന്നു പോയതിനാൽ പിസിഒഡിയും ഹോർമോൺ പ്രശ്നങ്ങളും നിരന്തരം ബുദ്ധിമുട്ടിച്ചു.
താനും സഹോദരിയും നിൽക്കുമ്പോൾ പോലും അമ്മാവൻ തന്റെ അച്ഛനോട് എന്റെ മകൻ നിങ്ങളെ നോക്കിക്കൊള്ളും എന്ന് നിരന്തരം പറഞ്ഞിരുന്നതായും താരം ഓർമ്മിക്കുന്നു.
Post Your Comments