CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ഈ പൂവൻ കോഴിയെ ഇനി അജു വർഗീസിന്റെ ശബ്ദത്തിൽ നമുക്കു കാണാം

കൊച്ചി: ‘വാലാട്ടി’ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമാണിത്. പത്തുനായ്ക്കുട്ടികളും ഒരു പൂവൻ കോഴിയും പ്രധാന കഥാപാത്രമാകുന്നതാണ് ഈ ചിത്രം. ഇതിലെ പൂവൻ കോഴിയാണ് അജു വർഗീസിന്റെ ശബ്ദത്തിലൂടെ പ്രേഷകരുടെ മുന്നിലെത്തുന്നത്. നിരവധി കൗതുകങ്ങളും ചിരിയും ചിന്തയും നൽകുന്നതാണ് ഈ ചിത്രം. ദേവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം, ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് നിർമ്മിക്കുന്നത്. ജൂലായ് പതിനാലിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായിട്ടാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഏതു ഭാഷയ്ക്കും ദേശത്തിനും ഇണങ്ങുംവിധത്തിൽ പാൻ ഇന്ത്യൻ സിനിമയായി ഈ ചിത്രത്തെ കണക്കാക്കാം. ഈ നായ്ക്കുട്ടികൾ സംസാരിക്കുന്നത് മലയാള സിനിമയിലെ നിരവധി പ്രമുഖരായ താരങ്ങളുടെ ശബ്ദത്തിലൂടെയാണ് എന്നത് മറ്റൊരു കൗതുകമാണ്.

മോനെ, നീ എത്രയും വേ​ഗം സുഖമായി വരട്ടെ, വേദനകൾക്കിടയിലും പുഞ്ചിരിച്ച് മഹേഷ് കുഞ്ഞുമോൻ: പോസ്റ്റുമായി ബിനീഷ് അടിമാലി

വാലാട്ടി എന്ന ചിത്രത്തിന് മൂന്നു വർഷത്തോളം നീണ്ടു നിന്ന പരിശീലനം തന്നെ വേണ്ടിവന്നു എന്ന് നിർമ്മാതാവ് വിജയ് ബാബു പറഞ്ഞു. ‘ഇത്രയും പ്രീ പ്രൊഡക്ഷൻ ചെയ്ത മറ്റൊരു സിനിമയും ഉണ്ടായിട്ടില്ല. കോവിഡ് കാലത്തായിരുന്നു ചിത്രീകരണം. അതു കൊണ്ടു തന്നെ വളരെ ഒതുങ്ങി. ഒരു പ്രശ്നവുമില്ലാതെ ചിത്രീകരണം പൂർത്തിയാക്കുവാൻ കഴിഞ്ഞു,’ വിജയ് ബാബു പറഞ്ഞു.

പിന്നീട് പോസ്റ്റ് പ്രൊഡക്ഷനു വേണ്ടിയും നല്ല സമയമെടുത്തു. പലപ്പോഴും വീണ്ടും വീണ്ടും കറക്ടുചെയ്താണ് ഈ നിലയിലേക്കു എത്തപ്പെട്ടത്. മലയാളമൊഴികെ മറ്റുള്ള ഭാഷകളിലെല്ലാം ചിത്രം പ്രദർശനത്തിനെടുത്തിരിക്കുന്നത് ഇൻഡ്യയിലെ പ്രമുഖ കമ്പനിയായ കെആർജി സ്റ്റുഡിയോസാണ്. ഛായാഗ്രഹണം – വിഷ്ണു പണിക്കർ. എഡിറ്റിംഗ് – അയൂബ് ഖാൻ, കലാസംവിധാനം – അരുൺ വെഞ്ഞാറമൂട്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു, നിർമ്മാണ നിർവഹണം – ഷിബു ജി സുശീലൻ.

വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button