GeneralLatest NewsMollywoodNEWSWOODs

ഇളയമകള്‍ ഗേറ്റ് തുറന്നുതന്നിട്ടാണ് അകത്ത് കയറിയത്, ഫോൺ വിളിച്ചെങ്കിലും ഭാര്യ എടുത്തില്ല: വിശദീകരണവുമായി നടൻ വിജയകുമാർ

ഇളയമകള്‍ പ്ളസ് ടു പാസായത് അറിഞ്ഞ് അവളുടെ ഉപരിപഠനത്തിനായി പണം അയച്ചിരുന്നു.

വീട്ടില്‍ അതിക്രമിച്ച്‌ കയറി ഭീഷണിപ്പെടുത്തിയെന്ന നടി അര്‍ത്ഥന ബിനുവിന്റെ ആരോപണങ്ങളില്‍ പ്രതികരിച്ച്‌ നടനും അച്ഛനുമായ വിജയകുമാര്‍. ഇളയ മകളുടെ ഉപരിപഠനത്തിന്റെ കാര്യങ്ങള്‍ അന്വേഷിക്കുന്നതിനാണ് ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലെത്തിയതെന്ന് വിജയകുമാര്‍ പറഞ്ഞു.

‘ഇളയമകള്‍ പ്ളസ് ടു പാസായത് അറിഞ്ഞ് അവളുടെ ഉപരിപഠനത്തിനായി പണം അയച്ചിരുന്നു. ഇക്കാര്യം പറയാൻ ഭാര്യയെ ഫോൺ വിളിച്ചെങ്കിലും എടുത്തില്ല. ഉപരിപഠനത്തെക്കുറിച്ച്‌ ചോദിക്കാനും പണം കിട്ടിയോയെന്ന് അറിയാനുമാണ് വീട്ടിലേയ്ക്ക് പോയത്. ഇളയമകള്‍ ഗേറ്റ് തുറന്നുതന്നിട്ടാണ് അകത്ത് കയറിയത്. അതിക്രമിച്ച്‌ കടന്നതല്ല. വാതില്‍ തുറക്കാത്തതുകൊണ്ടാണ് ജനാല വഴി സംസാരിച്ചത്’- ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിജയകുമാര്‍ വ്യക്തമാക്കി.

read also: യൗവ്വനകാലത്ത് അവർ മനസിന് ഏൽപ്പിച്ച മുറിവാണ് എന്റെ ജീവിതമാകെ മാറ്റിയത്: വിദ്യാ ബാലൻ

കഴിഞ്ഞ ദിവസമാണ് വിജയകുമാറിനെതിരെ അ‌ര്‍ത്ഥന സമൂഹമാദ്ധ്യമങ്ങളിലൂടെ പരാതിപ്പെട്ടത്. വിജയകുമാര്‍ മതില്‍ ചാടിക്കടന്ന് വീട്ടിലെത്തിയെന്നും താൻ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ സിനിമയില്‍ അഭിനയിക്കുന്നത് നിര്‍ത്തിക്കുമെന്നും അതിനായി ഏതറ്റം വരെയും പോകുമെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചു. അതിനോടൊപ്പം വീഡിയോയും ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button