
പ്രശസ്ത കൊമേഡിയൻ കൊല്ലം സുധിയുടെ മരണത്തിന് കാരണമായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കലാകാരനായിരുന്നു മഹേഷ് കുഞ്ഞുമോൻ.
ഏകദേശം ഒൻപത് മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയയാണ് മഹേഷിന് അന്ന് വേണ്ടി വന്നത്. മിമിക്രി കലാകാരനും ഡബ്ബിംങ് ആർട്ടിസ്റ്റുമായ മഹേഷ് കുഞ്ഞുമോനൊപ്പമുള്ള ചിത്രവുമായി എത്തിയിരിക്കുകയാണ് ബിനു അടിമാലി.
മോനെ, നീ എത്രയും വേഗം സുഖമായി വരട്ടെ, ഞങ്ങളുടെ എല്ലാ പ്രാർഥനയും ഉണ്ടാകുമെന്നാണ് ചിത്രത്തിനൊപ്പം ബിനു അടിമാലി കുറിച്ചിരിക്കുന്നത്.
മഹേഷ് കുഞ്ഞുമോൻ ആരോഗ്യം വീണ്ടെടുക്കാൻ തങ്ങളും പ്രാർഥിക്കുമെന്ന് ആരാധകരും കുറിച്ചു.
Post Your Comments