കേരളത്തിലെ മാധ്യമ പ്രവർത്തന രീതികളെ വിമർശിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ചില രാഷ്ട്രീയക്കാരെ , ചില മതക്കാരെ സുഖിപ്പിക്കുവാൻ മാത്രം വാർത്തകൾ വളച്ച് ഒടിച്ചു കൊടുക്കാറില്ലേ? യാതൊരു തെളിവും ഇല്ലാതെ വാർത്ത കൊടുക്കുന്ന അവർക്കെതിരെ ഇതുവരെ കേരളത്തിൽ എന്തെങ്കിലും നടപടി എടുത്തിട്ടുണ്ടോ എന്ന് സോഷ്യൽ മീഡിയ പോസ്റ്റിൽ പണ്ഡിറ്റ് ചോദിക്കുന്നു.
പണ്ഡിറ്റിൻ്റെ രാഷ്ട്രീയ നിരീക്ഷണം
മറുനാടൻ മലയാളി എന്ന ചാനലും, സാജൻ സക്കറിയ ജി എന്ന മാധ്യമ പ്രവർത്തകനും ഇപ്പൊൾ പലയിടത്തും നിറഞ്ഞു നിൽക്കുക ആണല്ലോ…
ചില പ്രമുഖ രാഷ്ട്രീയക്കാർക്കും, ചില വമ്പൻ വ്യവസായികൾക്കും എതിരെ അദ്ദേഹം വാർത്തകൾ പുറത്ത് വിട്ടു എന്നാണല്ലോ കേസ്… അതിൽ സത്യം ഉണ്ടെങ്കിൽ ബഹുമാനപ്പെട്ട കോടതിയില് അദ്ദേഹം അത് തെളിയിക്കുക.. അല്ലെങ്കിൽ കോടതി കൊടുക്കുന്ന ശിക്ഷ വാങ്ങുക..
പക്ഷേ, ഇന്ന് കേരളത്തിൽ എത്രയോ മാധ്യമങ്ങളും, മാധ്യമ പ്രവർത്തകരും പടച്ചു വിടുന്ന പല വാർത്തകളും തീർത്തും സത്യസന്ധമാണോ ? പലരും ചില രാഷ്ട്രീയക്കാരെ , ചില മതക്കാരെ സുഖിപ്പിക്കുവാൻ മാത്രം വാർത്തകൾ വളച്ച് ഒടിച്ചു കൊടുക്കാറില്ലേ? യാതൊരു തെളിവും ഇല്ലാതെ വാർത്ത കൊടുക്കുന്ന അവർക്കെതിരെ ഇതുവരെ കേരളത്തിൽ എന്തെങ്കിലും നടപടി എടുത്തിട്ടുണ്ടോ ? ഇത്തരം കളവ് പ്രചരിപ്പിച്ച മാധ്യമ പ്രവർത്തകരെ ഇതുവരെ ഇവിടെ ശിക്ഷിച്ചിട്ടുണ്ടോ ? അറിയാവുന്നവർ പറഞ്ഞു തരിക…
എപ്പോഴും വ്യക്തമായ തെളിവുകൾ ഉള്ള കാര്യങ്ങളിൽ മാത്രം വാർത്ത സൃഷ്ടിക്കുവാൻ കേരളത്തിലെ എല്ലാ reporter മാരും ശ്രദ്ധിക്കുക… കഴിയുന്നതും എത്ര പ്രശസ്ഥർ ആണെങ്കിലും ആരുടെയും വ്യക്തിപരമായ ജീവിതം വെച്ച് വാർത്ത കൊടുക്കരുത്… എൻ്റെ അഭിപ്രായം ആണ്…
(വാൽ കഷ്ണം… ഞാൻ മനസ്സിലാക്കുന്നത് .ഇന്ന് കേരളത്തിൽ ഏറ്റവും പ്രശസ്തനായ മാധ്യമ പ്രവർത്തകകൻ സാജൻ സക്കറിയ ജി ആണ്…. ഇപ്പോഴത്തെ വിവാദം, പ്രശ്നങ്ങൾ ഇദ്ദേഹത്തിന് കൂടുതൽ മൈലേജ് ഉണ്ടാക്കി കൊടുക്കും എന്നാണ് എനിക്ക് തോന്നുന്നത്.. ങാ.. ഈ സമയവും കടന്നു പോകും…)
By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )
Post Your Comments