ചെന്നൈ: ആർഎസ് വിമൽ സംവിധാനം ചെയ്യുന്ന ‘കർണൻ’ ഈ വർഷം ചിത്രീകരണം ആരംഭിക്കും. ഡിസംബറോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് ആർഎസ് വിമൽ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ചിത്രത്തിൽ വിക്രം ആണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി എത്തുന്നത്. 300 കോടി മുതൽ മുടക്കിൽ പാൻ ഇന്ത്യൻ ചിത്രമായാണ് സിനിമ ഒരുങ്ങുന്നതെന്ന് സംവിധായകൻ വ്യക്തമാക്കി.
‘300 കോടി മുതൽ മുടക്കിൽ പാൻ ഇന്ത്യൻ ചിത്രമായാണ് സിനിമ ഒരുങ്ങുന്നത്. എന്റെ സ്വപ്ന സിനിമയാണ് കർണൻ. ആറ് വർഷമെടുത്താണ് ഇതിന്റെ എഴുത്ത് ജോലികൾ പൂർത്തിയാക്കിയത്,’ അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക്ക് ആസ്ഥാനമായ യുനൈറ്റഡ് ഫിലിം കിങ്ഡമാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ത്യയിലെ എല്ലാ ഭാഷകളിലും ചിത്രം പുറത്തിറക്കും.
Post Your Comments