എന്റെ മാസമുറയൊക്കെ ചോദിച്ച് അനുരാ​ഗ് മനസ്സിലാക്കി, സെക്സ് സീനുകൾ ഷൂട്ട് ചെയ്തതിനെക്കുറിച്ച് നടി അമൃത സുഭാഷ്

കൊങ്കണ സെൻ ശർമ്മ സംവിധാനം ചെയ്ത ചിത്രമാണ് മിറർ

ലസ്റ്റ് സ്റ്റോറീസ് ടു എന്ന ചിത്രമാണ് നടി അമൃത സുഭാഷിന്റേതായി പുറത്തിറങ്ങിയ പുതിയ ചിത്രം.‌

ലസ്റ്റ് സ്റ്റോറീസ് 2 എന്ന ആന്തോളജി ചിത്രത്തിലെ മിററിലെ കഥാപാത്രമാണ് പ്രേക്ഷകർ ചർച്ചയാക്കിയിരിക്കുന്നത്.

രണ്ട് സ്ത്രീകളുടെ ലൈം​ഗിക കാമനകളെ തുറന്ന് കാണിക്കുന്നതാണ് ചിത്രം. അമൃതയും തിലോത്തമ ഷോയുമാണ് പ്രധാന വേഷങ്ങളിലെത്തിയത്.

കൊങ്കണ സെൻ ശർമ്മ സംവിധാനം ചെയ്ത ചിത്രമാണ് മിറർ. സേക്രഡ് ​ഗെയിംസ് 2 ചെയ്തപ്പോൾ അനുരാ​ഗ് കശ്യപ് തന്റെ മാസമുറയെക്കുറിച്ച് ചോദിച്ചിരുന്നുവെന്നും തന്റെ കംഫർട്ടബിൾ നോക്കി സെക്സ് രം​ഗങ്ങളിൽ അഭിനയിച്ചാൽ മതിയെന്ന് പറയുകയും ചെയ്തുവെന്നും താരം പറഞ്ഞു.

ആർത്തവ ദിനങ്ങളിലെ ബുദ്ധിമുട്ട് മനസിലാക്കി, അഭിനയിക്കാൻ എല്ലാ സപ്പോർട്ടും ചെയ്ത് തന്നുവെന്നും അതുകൊണ്ട് ബുദ്ധിമുട്ടില്ലാതെ സെക്സ് സീനുകൾ ചിത്രീകരിക്കാൻ കഴിഞ്ഞുവെന്നും താരം പറഞ്ഞു.

Share
Leave a Comment