ലസ്റ്റ് സ്റ്റോറീസ് ടു എന്ന ചിത്രമാണ് നടി അമൃത സുഭാഷിന്റേതായി പുറത്തിറങ്ങിയ പുതിയ ചിത്രം.
ലസ്റ്റ് സ്റ്റോറീസ് 2 എന്ന ആന്തോളജി ചിത്രത്തിലെ മിററിലെ കഥാപാത്രമാണ് പ്രേക്ഷകർ ചർച്ചയാക്കിയിരിക്കുന്നത്.
രണ്ട് സ്ത്രീകളുടെ ലൈംഗിക കാമനകളെ തുറന്ന് കാണിക്കുന്നതാണ് ചിത്രം. അമൃതയും തിലോത്തമ ഷോയുമാണ് പ്രധാന വേഷങ്ങളിലെത്തിയത്.
കൊങ്കണ സെൻ ശർമ്മ സംവിധാനം ചെയ്ത ചിത്രമാണ് മിറർ. സേക്രഡ് ഗെയിംസ് 2 ചെയ്തപ്പോൾ അനുരാഗ് കശ്യപ് തന്റെ മാസമുറയെക്കുറിച്ച് ചോദിച്ചിരുന്നുവെന്നും തന്റെ കംഫർട്ടബിൾ നോക്കി സെക്സ് രംഗങ്ങളിൽ അഭിനയിച്ചാൽ മതിയെന്ന് പറയുകയും ചെയ്തുവെന്നും താരം പറഞ്ഞു.
ആർത്തവ ദിനങ്ങളിലെ ബുദ്ധിമുട്ട് മനസിലാക്കി, അഭിനയിക്കാൻ എല്ലാ സപ്പോർട്ടും ചെയ്ത് തന്നുവെന്നും അതുകൊണ്ട് ബുദ്ധിമുട്ടില്ലാതെ സെക്സ് സീനുകൾ ചിത്രീകരിക്കാൻ കഴിഞ്ഞുവെന്നും താരം പറഞ്ഞു.
Post Your Comments