സിനിമാ അഭിനയ കാലത്ത് ഒപ്പം അഭിനയിച്ചിരുന്ന നടൻമാരിൽ നിന്ന് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നടി റിച്ച ഛദ്ദ.
സിനിമാ പാരമ്പര്യം ഇല്ലാത്ത വീട്ടിൽ നിന്നും വന്നതല്ലെന്ന കാരണത്താൽ പലതരം വിവേചനങ്ങളാണ് നേരിട്ടതെന്നും നടി.
ആദ്യത്തെ സിനിമ അഭിനയിക്കുന്ന സമയത്തൊക്കെ തന്റെ വസ്ത്രങ്ങൾ വരെ പലരും എടുത്തെറിഞ്ഞിട്ടുണ്ടെന്നും നടി പറഞ്ഞു.
ഓയ് ലക്കി ലക്കി ഓയ് എന്ന ചിത്രത്തിന്റെ സമയത്താണ് ഈ സംഭവം നടക്കുന്നത്. അതിന് ശേഷവും ഇത്തരത്തിൽ സംഭവിച്ചിട്ടുണ്ടെന്നും റിച്ച പറഞ്ഞു.
എല്ലാം റെഡിയായി തന്നെ സിനിമയിലേക്ക് കാസ്റ്റ് ചെയ്ത് കഴിഞ്ഞു പലപ്പോഴും വ്യക്തമായ കാരണങ്ങളില്ലാതെ മാറ്റിയിരുന്നതായും താരം വ്യക്തമാക്കി. ഇത്തരത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ചാണ് താൻ സിനിമാ രംഗത്ത് തുടർന്നതെന്നും റിച്ച പറഞ്ഞു.
Post Your Comments