മാർക്കറ്റ് വാല്യു അനുസരിച്ചാണ് സിനിമാ രംഗത്ത് പ്രതിഫലം തരുന്നതെന്നും തുല്യ വേതനം എന്നത് പ്രാക്ടിക്കലല്ലെന്നും നടൻ ബാബു ആന്റണി.
മാർക്കറ്റ് വേരിയേഷൻ അനുസരിച്ചാണ് ഒരു അഭിനേതാവിന് പ്രതിഫലം ലഭിക്കുക, അതിനാൽ തുല്യ പ്രതിഫലം എന്നതത്ര നടപ്പുള്ള കാര്യമല്ലെന്നും ബാബു ആന്റണി വ്യക്തമാക്കി.
സിനിമാ രംഗത്ത് നിന്ന് ഒരുപാട് വണ്ടിച്ചെക്കുകൾ കിട്ടിയിട്ടുണ്ടെന്നും കേസുമായി പോകുവാൻ താൽപ്പര്യം ഇല്ലാത്തതിനാൽ അതിന്റെ പിറകെ പോയില്ലെന്നും താരം വ്യക്തമാക്കി.
പണ്ടെത്തെപ്പോലെയല്ല, ഇപ്പോൾ നേരിട്ട് അക്കൗണ്ടിലേക്ക് കാശെത്തുമെന്നും ആക്ഷൻ ഹീറോ ബാബു ആന്റണി.
Post Your Comments