ഏറ്റവും മൂല്യമേറിയ ബോളിവുഡ് താരം ഷാരൂഖ് ഖാൻ തന്നെയെന്നാണ് പുതിയ പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
നാല് കൊല്ലത്തെ ഇടവേളയിലെത്തിയ പഠാൻ എന്ന ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു. 4 വർഷത്തെ താരത്തിന്റെ ഇടവേള കരിയറിനെ ബാധിച്ചിട്ടില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവായിരുന്നത്.
വരാനിരിക്കുന്ന ചിത്രങ്ങളായ ഡങ്കി, ജവാൻ എന്നീ ചിത്രങ്ങളുടെ നോൺ തിയേറ്റർ അവകാശങ്ങളുടെ വിൽപ്പനയാണ് വാർത്തകളിൽ നിറയുന്നത്.
ഒടിടി, മ്യൂസിക് റൈറ്റ്സ് എന്നിവ മാത്രം 450 കോടി മുതൽ 480 കോടി വരെ തുകക്കാണ് വിറ്റു പോയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
Post Your Comments