ബിഗ്ബോസ് വിജയി അഖിൽ മാരാരെക്കുറിച്ച് സന്ദീപ് വാര്യർ. ഇത്രയും ദിവസം പരസ്യമായി അഖിൽ മാരാർക്കൊരു പിന്തുണ പോസ്റ്റ് ഇടാതിരുന്നത് രാഷ്ട്രീയ വിവാദങ്ങൾ അയാളുടെ വിജയത്തെ ബാധിക്കരുത് എന്ന നിർബന്ധമുള്ളത് കൊണ്ടായിരുന്നു,അഖിലിന്റെ ആദ്യ സിനിമക്ക് തിരി തെളിയിക്കാൻ എന്നെ ക്ഷണിച്ചപ്പോഴാണ് ആദ്യമായി ഞങ്ങൾ പരിചയപ്പെടുന്നത്.
പിന്നീട് സിനിമയുടെ ആദ്യ പ്രിവ്യൂ ദുബായിൽ സോഹൻ റോയ് സാറിന്റെ വീട്ടിലെ തീയേറ്ററിൽ ഞങ്ങളൊരുമിച്ചാണ് കണ്ടത്, നീ എന്നെ പറ്റിച്ചല്ലോടാ എന്നായിരുന്നു സിനിമ കണ്ട ശേഷം തമാശയായി എന്റെ ആദ്യ പ്രതികരണം, എന്നെക്കൂടെ ട്രോളാൻ പാടില്ലായിരുന്നോ എന്നും ചോദിച്ചു, സ്ക്രിപ്റ്റ് നോക്കാതെ തിരി തെളിയിക്കാൻ പോയ എന്നെ പലരും തെറ്റിദ്ധരിക്കാൻ ആ സിനിമ കാരണമായിട്ടുണ്ട്, എങ്കിലും ഒട്ടേറെ പ്രതിസന്ധികളെ തരണം ചെയ്ത് സിനിമ പുറത്തിറക്കിയ അഖിൽ ഭാവിയുള്ള സംവിധായകനാണ് എന്നത് ഉറപ്പായിരുന്നുവെന്നാണ് സന്ദീപ് വാര്യർ പറയുന്നത്.
കുറിപ്പ് വായിക്കാം
ഇത്രയും ദിവസം പരസ്യമായി അഖിൽ മാരാർക്കൊരു പിന്തുണ പോസ്റ്റ് ഇടാതിരുന്നത് രാഷ്ട്രീയ വിവാദങ്ങൾ അയാളുടെ വിജയത്തെ ബാധിക്കരുത് എന്ന നിർബന്ധമുള്ളത് കൊണ്ടായിരുന്നു, അഖിലിന്റെ ആദ്യ സിനിമക്ക് തിരി തെളിയിക്കാൻ എന്നെ ക്ഷണിച്ചപ്പോഴാണ് ആദ്യമായി ഞങ്ങൾ പരിചയപ്പെടുന്നത്, പിന്നീട് സിനിമയുടെ ആദ്യ പ്രിവ്യൂ ദുബായിൽ സോഹൻ റോയ് സാറിന്റെ വീട്ടിലെ തീയേറ്ററിൽ ഞങ്ങളൊരുമിച്ചാണ് കണ്ടത് നീ എന്നെ പറ്റിച്ചല്ലോടാ എന്നായിരുന്നു സിനിമ കണ്ട ശേഷം തമാശയായി എന്റെ ആദ്യ പ്രതികരണം, എന്നെക്കൂടെ ട്രോളാൻ പാടില്ലായിരുന്നോ എന്നും ചോദിച്ചു,
സ്ക്രിപ്റ്റ് നോക്കാതെ തിരി തെളിയിക്കാൻ പോയ എന്നെ പലരും തെറ്റിദ്ധരിക്കാൻ ആ സിനിമ കാരണമായിട്ടുണ്ട്, എങ്കിലും ഒട്ടേറെ പ്രതിസന്ധികളെ തരണം ചെയ്ത് സിനിമ പുറത്തിറക്കിയ അഖിൽ ഭാവിയുള്ള സംവിധായകനാണ് എന്നത് ഉറപ്പായിരുന്നു, ഏഷ്യാനെറ്റിൽ ഏതോ വിഷയം സംബന്ധിച്ച ചർച്ചക്ക് അഖിലിനെ സജസ്റ്റ് ചെയ്തതും ഞാനായിരുന്നു, ആദ്യ ദിവസം മുതൽ അഖിൽ ടിവി ചർച്ചയിലും തിളങ്ങി കത്തിക്കയറി, അയാൾക്കതിനുള്ള കഴിവുണ്ടായിരുന്നു.
പരിചയപ്പെട്ട ഒന്നാം ദിവസം മുതൽ നല്ല സുഹൃദ്ബന്ധം ഞങ്ങൾക്കിടയിലുണ്ട്, ബിഗ്‌ബോസിൽ കയറുന്നതിന് തൊട്ട് മുമ്പും ഞങ്ങൾ സംസാരിച്ചിരുന്നു . പുറത്ത് വിജയിയായി വന്നപ്പോഴും വിളിച്ചു സന്തോഷം അറിയിച്ചു, അഖിൽ മാരാർ .. പ്രിയ സുഹൃത്തിന്റെ വിജയത്തിൽ സന്തോഷമെന്നാണ് കുറിച്ചത്.
Post Your Comments