കരൺ ജോഹർ ചിത്രം ‘റോക്കി ഔർ റാണി കി പ്രേം കഹാനി’ വിവാദത്തിൽ. ടാഗോറിനെ അപമാനിച്ചു എന്നാണ് വിവാദം ഉയരുന്നത്.
ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് കരൺ തന്റെ സംവിധാനത്തിലെത്തുന്ന സിനിമയായ റോക്കി ഔർ റാണി കി പ്രേം കഹാനിയുമായെത്തിയത്.
ടാഗോറിന്റെ ചിത്രം കണ്ട് മനസിലാകാതെ റോക്കി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രൺവീർ സിംഗ് മുത്തച്ഛ എന്ന് വിളിക്കുന്ന ഭാഗമാണ് വിവാദത്തിലായത്.
ദേശീയ ഗാനം എഴുതിയ ടാഗോറിനെ ഇത്തരത്തിൽ അപമാനിക്കുന്ന തരത്തിലുള്ള കാര്യങ്ങൾ ഉൾക്കൊള്ളിച്ച കരൺ ജോഹർ ചിത്രം റോക്കി ഔർ റാണി കി പ്രേം കഹാനിക്കെതിരെ സോഷ്യൽ മീഡിയയിലും പ്രതിഷേധം ഉയരുന്നുണ്ട്.
ബോളിവുഡിലെ ഹിറ്റ് സിനിമകളുടെ സ്പൂഫ് ആയാണ് ചിത്രമെത്തുന്നതെന്നാണ് സംവിധായകൻ അവകാശപ്പെടുന്നത്.
Post Your Comments