GeneralLatest NewsMollywoodNEWSWOODs

ഹണിമൂൺ യാത്ര പോയവർക്കെന്ത് സംഭവിച്ചു? ഭയത്തിന്റെ മുൾമുനയിൽ നിർത്തി ഹണിമൂൺ ട്രിപ്പ് ജൂലായ് 7 ന് തീയേറ്ററുകളിൽ

കെ സത്യദാസ് കാഞ്ഞിരംകുളത്തിന്റെ   ചിത്രമാണ് ഹണിമൂൺ ട്രിപ്പ്

പുതുമുഖങ്ങളെ അണിനിരത്തി മാതാ ഫിലിംസിന്റെ ബാനറിൽ എ വിജയൻ നിർമ്മാണവും കെ സത്യദാസ് കാഞ്ഞിരംകുളം രചനയും സംവിധാനവും നിർവ്വഹിച്ച സൈക്കോ ഹൊറർ ത്രില്ലർ ചിത്രം ‘ഹണിമൂൺ ട്രിപ്പ്’ ജൂലായ് 7 ന് കേരളത്തിലെ തീയേറ്ററുകളിലെത്തുന്നു. ഹണിമൂൺ യാത്രയ്ക്കായി വരുണിനും ജാൻസിക്കുമൊപ്പം അവരുടെ കസിൻസും കൂടുന്നു. ഉല്ലാസജനകമായ യാത്രാമദ്ധ്യേ ഭക്ഷണം കഴിക്കാനായി അവർ ഒരു കാനനപാതയിൽ പ്രവേശിക്കുന്നു. കസിൻസിലൊരാൾ കാനനഭംഗി ആസ്വദിക്കുകയും ഒപ്പം അതിന്റെ വീഡിയോ പകർത്തുന്നതിനുമിടയിൽ സംഭവിക്കുന്ന ഉദ്വേഗവും ഭീതിജനകവുമായ മുഹൂർത്തങ്ങളിലൂടെ ചിത്രത്തിന്റെ കഥ മുന്നോട്ടു നീങ്ങുന്നു.

READ ALSO: ഒടുവിൽ നടി നിഹാരിക ചൈതന്യയുമായി വേർപിരിയുന്നു: വാർത്ത സത്യമെന്ന് സ്ഥിരീകരിച്ച് നടി

ഇന്ദ്രൻസ് നായകനായ റെഡ് സിഗ്നൽ എന്ന ചിത്രത്തിനു ശേഷമുള്ള കെ സത്യദാസ് കാഞ്ഞിരംകുളത്തിന്റെ   ചിത്രമാണ് ഹണിമൂൺ ട്രിപ്പ്. ജീൻ വി ആന്റോ , അക്ഷയ, ദേവിക, വിസ്മയ , ലിജോ ജോസഫ് , തൈയ്ക്കാട് ചന്ദ്രൻ , ഷിന്റോ ജോസഫ് , സജി കരുക്കാവിൽ , സതീഷ്കുമാർ എന്നിവർ അഭിനയിക്കുന്നു. തിരുവനന്തപുരവും പരിസരങ്ങളുമായിരുന്നു ലൊക്കേഷൻസ്.

ബാനർ – മാതാ ഫിലിംസ്, നിർമ്മാണം – എ വിജയൻ , കഥ, തിരക്കഥ, സംഭാഷണം , സംവിധാനം – കെ സത്യദാസ് കാഞ്ഞിരംകുളം , ഛായാഗ്രഹണം -ബിജുലാൽ പോത്തൻകോട്, എഡിറ്റിംഗ് -ബിനു ആയൂർ, അസ്സോസിയേറ്റ് ഡയറക്ടർ – അനീഷ് എസ് ദാസ് , ശരത് ശ്രീഹരി, പ്രൊഡക്ഷൻ കൺട്രോളർ – ചന്ദ്രദാസ് , ജീൻ വി ആന്റോ കല- ഭാവന രാധാകൃഷ്ണൻ , കലാ സഹായി – കിരൺ ആർ എൽ, ചമയം – വിധു പോത്തൻകോട്, നിയാസ് സിറാജുദ്ദീൻ , കോസ്റ്റ്യും – മാതാ ഡിസൈൻസ് , ഗാനരചന – റഫീഖ് അഹമ്മദ്
രാജേഷ് അറപ്പുര, കെ. സത്യദാസ് കാഞ്ഞിരംകുളം, അജിത്ത് ഊരുട്ടമ്പലം, രാജേഷ് അറപ്പുര,
സംഗീതം സംവിധാനം – ജി കെ ഹരീഷ്മണി
ഗോപൻ സാഗരി, ആലാപനം – വിനീത് ശ്രീനിവാസൻ, രാധിക രാമചന്ദ്രൻ, ലിൻസി,
ജോസ് സാഗർ, ഗായത്രി ജ്യോതിഷ്, ആക്ഷൻ – മാസ്റ്റർ സായി സദുക് , രാഹുൽ , സംവിധാനസഹായി – വിനോദ് ബി ഐ, സജിൻ വി ആന്റോ, ബിനോയ് ജോൺ, നിതിൻ സതീഷ്, സതീഷ് കുമാർ പെരിങ്കടവിള, പശ്ചാത്തലസംഗീതം – ജെമിൽ മാത്യു, ഡിസൈൻ& ടൈറ്റിൽ- അമൽ എസ് എസ് , സ്റ്റിൽസ് – കണ്ണൻ പള്ളിപ്പുറം, ശിവൻ,സുനിൽ മോഹൻ , ലൊക്കേഷൻ മാനേജർ – ചന്ദ്രശേഖരൻ പശുവെണ്ണറ , വിതരണം – മാതാ ഡിസ്ട്രിബ്യൂഷൻ, പി ആർ ഓ – അജയ് തുണ്ടത്തിൽ .

shortlink

Post Your Comments


Back to top button