ചെന്നൈ: കഴിഞ്ഞ വര്‍ഷമായിരുന്നു നടന്‍ ധനുഷും ഐശ്വര്യ രജനികാന്തും വിവാഹമോചിതരായത്. എന്നാൽ, ഇരുവരും വേര്‍പിരിയലിന്റെ കാരണം വെളിപ്പെടുത്തിയിരുന്നില്ല. അതിനാൽ തന്നെ പലതരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ധനുഷിനെ കുറിച്ച് നടന്‍ റോബോ ശങ്കര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നത്.
മദ്യപാനം തന്റെ ആരോഗ്യത്തെ ബാധിച്ചിരുന്നു എന്ന് പറഞ്ഞപ്പോഴാണ് റോബോ ശങ്കര്‍ ധനുഷിന്റെ മദ്യപാന ശീലത്തെ കുറിച്ചും പറഞ്ഞത്. ധനുഷ് മുമ്പ് മദ്യപാനിയായിരുന്നു എന്ന് റോബോ ശങ്കര്‍ പറയുന്നു.
റോബോ ശങ്കറിന്റെ വാക്കുകൾ ഇങ്ങനെ;
എന്നന്നേക്കുമായി അത് അവസാനിപ്പിക്കുന്നു, വികാരഭരിത കുറിപ്പിന് പിന്നാലെ ഇടവേള പ്രഖ്യാപിച്ച് അനുശ്രീ
മദ്യപാനത്തിന് അടിമപ്പെട്ട സമയത്ത് തനിക്ക് മഞ്ഞപ്പിത്തം വന്നിരുന്നു. നാല് മാസം കിടപ്പിലായി. മദ്യം കഴിക്കാന്‍ പറ്റാത്തത് മൂലം ഒരു ഘട്ടത്തില്‍ തനിക്ക് ആത്മഹത്യ ചെയ്യാന്‍ പോലും തോന്നി. മദ്യപാന ശീലം ഉപേക്ഷിച്ച് ഇപ്പോള്‍ പഴയ ആരോഗ്യം തിരികെ പിടിച്ചു.
മാരിയിലൂടെ ധനുഷ് എനിക്ക് തന്നത് ഒരു അവസരമല്ല. ജീവിതമാണ്. അന്ന് ഞാന്‍ മദ്യപിക്കുമായിരുന്നു. ധനുഷ് എന്നോട് മദ്യപാനം നിര്‍ത്താന്‍ ഉപദേശിച്ചു. ധനുഷും മുമ്പ് മദ്യപിക്കുമായിരുന്നു. എന്നാല്‍ നടന്‍ ആ ശീലം നിര്‍ത്തി. എല്ലാവരും പാര്‍ട്ടികളിലും മറ്റും മദ്യം കഴിക്കും. എന്നാല്‍ ധനുഷ് അതും നിര്‍ത്തി
Post Your Comments