![](/movie/wp-content/uploads/2023/07/anikha-surendran.jpg)
ലേഡി സൂപ്പർ സ്റ്റാർ നയൻതാരയെ അനുകരിക്കുന്നുവെന്ന് നിരന്തരം വിമർശനം നേരിടുന്ന നടിയാണ് അനിഖ സുരേന്ദ്രൻ.
എന്നാൽ എങ്ങനെയാണ് താൻ മറ്റൊരാളെ അനുകരിക്കാൻ ശ്രമിക്കുന്നുവെന്ന് പറയാൻ കഴിയുന്നതെന്നും അത്തരത്തിൽ ചെയ്യാറില്ലെന്നും അനിഖ വെളിപ്പെടുത്തി.
പലരും താനും നയൻ താരയും തമ്മിൽ ചെറിയ സാമ്യങ്ങളുണ്ട് കാണുവാനെന്ന് പറഞ്ഞിരുന്നു, അതല്ലാതെ മറ്റൊരാളെ അനുകരിക്കേണ്ട കാര്യം ഇല്ലെന്നും അനിഖ പറഞ്ഞു.
സംസാരിക്കുമ്പോൾ ഇംഗ്ലീഷ് കടന്നുവരുന്നുവെന്നാണ് മറ്റൊരു പ്രശ്നമായി പറയുന്നത്, ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കുന്ന, തമിഴിലും തെലുങ്കിലും എല്ലാം അഭിനയിക്കുന്ന താൻ ഏറ്റവും കൂടുതൽ ഉപയോഗിക്കേണ്ടി വരുന്നത് ഇംഗ്ലീഷായതിനാൽ സംസാരിക്കുമ്പോൾ സ്വാഭാവികമായി ഇംഗ്ലീഷ് വന്നുപോകുന്നതാണെന്നും ജാഡ കാണിക്കുന്നതല്ലെന്നും താരം പറഞ്ഞു.
Post Your Comments