ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ കുടിയേറിയ താരമായിരുന്നു നടി മയൂരി. ആകാശ ഗംഗ സിനിമ എന്നാൽ മയൂരിയാണെന്ന് പ്രേക്ഷകർ വിശ്വസിച്ചിരുന്നു. അത്രക്കധികം പ്രേക്ഷകർക്കിടയിൽ സ്വീകാര്യത താരത്തിന് ആകാശ ഗംഗയിലൂടെ ലഭിച്ചിരുന്നു.
ആകാശ ഗംഗ ചിത്രത്തിന്റെ വിജയത്തിന് ശേഷം ഒരുപാട് ചിത്രങ്ങൾ താരത്തിനെ തേടിയെത്തിയിരുന്നു. പിന്നീടൊരു നാൾ നടിയുടെ വിയോഗവാർത്തയാണ് ആരാധകർ കേട്ടത്.
സിനിമകളിൽ തിളങ്ങി നിന്ന സമയത്തായിരുന്നു താരത്തിന്റെ മരണം. 1998 ൽ പുറത്തിറങ്ങിയ സമ്മർ ഇൻ ബത്ലഹേം എന്ന ചിത്രത്തിലൂടെയായിരുന്നു മയൂരി മലയാള സിനിമയിലേക്കെത്തിയത്.
2005 ജൂൺ 16 നാണ് മയൂരി മരിച്ചത്. ആത്മഹത്യ ചെയ്ത താരത്തിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടിയും സുഹൃത്തുമായിരുന്ന സംഗീത. മയൂരി കൊച്ചുകുട്ടികളെ പോലെ ആയിരുന്നെന്നും സ്വന്തമായി തീരുമാനങ്ങൾ എടുക്കാനുള്ള പ്രാപ്തി നേടിയിരുന്നില്ലെന്നുമാണ് താരം പറഞ്ഞത്. മയൂരി മാനസികമായി വളരെ ദുർബല ആയിരുന്നെന്നും താരം പറഞ്ഞു. ഷൂട്ടിംങ് കഴിഞ്ഞെത്തിയാൽ ചെറിയ കുട്ടികളെപ്പോലെ കളിപ്പാട്ടങ്ങൾ വച്ച് കളിച്ചുകൊണ്ടിരിക്കുമായിരുന്നെന്നും സംഗീത വ്യക്തമാക്കി.
Post Your Comments