വിമാന യാത്രക്കിടെ അപമര്യാദയായി പെരുമാറിയ നടൻ വിനായകന് ഹൈക്കോടതി നോട്ടീസ്.
യാത്രക്കിടെ വിനായകൻ അപമര്യാദയായി പെരുമാറി എന്ന് കാണിച്ച് സഹയാത്രികനായിരുന്ന ജിബി ജെയിംസിന്റെ പരാതിയിലാണ് ഹൈക്കോടതിയുടെ നടപടി ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ മെയ് 27 നായിരുന്നു സംഭവം, ഇൻഡിഗോ എയർലൈൻസിൽ യാത്ര ചെയ്യുന്നതിനിടെ പഞ്ചാബിലെ സ്കൂളിൽ ജോലി ചെയ്യുന്ന മലയാളിയായ ജിബി ജെയിംസിനോട് വിനായകൻ മോശമായി പെരുമാറുകയായിരുന്നു. നടപടിയെടുക്കാൻ ഇൻഡിഗോ എയർലൈൻസിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണനാണ് വിനായകന് നോട്ടീസ് അയച്ചത്.
Post Your Comments