KollywoodLatest NewsMovie Gossips

ഭാര്യയുമായി അകന്നു, നടൻ വിജയ് കടുത്ത വിഷാദത്തിൽ: ആരാധകരെ ആശങ്കയിലാഴ്ത്തി പുതിയ റിപ്പോർട്ട്

കുടുംബ ജീവിതത്തിലെ പ്രശ്നങ്ങള്‍ കാരണം വിജയ് കടുത്ത വിഷാദത്തിലാണെന്നാണ് വിവരം

ആരാധകർ ഏറെയുള്ള തെന്നിന്ത്യൻ താരമാണ് വിജയ്. നടന്റെ വ്യക്തിജീവിതം ഗോസിപ്പ് കോളങ്ങളില്‍ നിറയുകയാണ്. വിജയും ഭാര്യ സംഗീതയുമായുള്ള ബന്ധം അത്ര രസകരമല്ലെന്നും ഇരുവരും വേര്‍പിരിയുകയാണെന്നും അഭ്യൂഹമുണ്ട്. വിജയ്ക്കൊപ്പം പൊതുവേദികളില്‍ സംഗീത എത്താത്തതാണ് ഇത്തരം അഭ്യൂഹങ്ങൾക്ക് പിന്നിൽ. വിവാഹ മോചന ചർച്ചകൾ സജീവമാകുമ്പോൾ താരത്തെക്കുറിച്ചുള്ള പുതിയൊരു വിവരമാണ് തമിഴ് മാധ്യമങ്ങളില്‍ നിറയുന്നത്.

READ ALSO: രാത്രികളിൽ ഒറ്റക്ക് അമ്പലത്തിൽ പോയിരുന്ന് കരഞ്ഞു: മനസ്സ് തുറന്ന് വിദ്യാ ബാലൻ

കുടുംബ ജീവിതത്തിലെ പ്രശ്നങ്ങള്‍ കാരണം വിജയ് കടുത്ത വിഷാദത്തിലാണെന്നാണ് വിവരം. വിജയും അച്ഛനുമായുള്ള പ്രശ്നങ്ങള്‍ ഇപ്പോഴുമുണ്ടെന്നും അതിനിടയിൽ ഭാര്യയുമായി അകന്നത് താരത്തെ വിഷാദത്തിൽ ആക്കിയെന്നുമാണ് ഗോസിപ് കോളങ്ങളിൽ നിറയുന്നത്.ഇത്തരം വാർത്തകൾ വന്നതോടെ ആരാധകർ ആശങ്കയിലാണ്.

shortlink

Related Articles

Post Your Comments


Back to top button