സാഹിത്യ അക്കാദമി പുസ്തകങ്ങളിൽ സർക്കാരിന്റെ പരസ്യം നൽകിയതിൽ നാനാഭാഗത്ത് നിന്നും വൻ എതിർപ്പുകൾ ഉയർന്നിരുന്നു.
എഴുത്തുകാരും നടീ നടൻമാരുമടക്കം പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. സർക്കാർ പരസ്യം നൽകിയത് ശരിയായില്ല എന്നാണ് പ്രതികരിച്ചത്.
മൂന്നരകോടി ജനതയിൽ അര ശതമാനപോലും വായിക്കാത്ത അടിമകളായ സാഹിത്യകാരൻമാരുടെയും,കാരികളുടെയും പുസ്തകചട്ടയിൽ പരസ്യം ചെയ്താലും ഇല്ലെങ്കിലും ഞങ്ങൾ നാട്ടുകാർക്ക് ഒന്നുമില്ല, പരസ്യത്തിന് റിച്ച് കിട്ടണമെങ്കിൽ ഞങ്ങൾ സാധാരണക്കാർ റേഷൻ വാങ്ങാൻ വരുമ്പോൾ വലിയ തലയുള്ള പരസ്യ സഞ്ചികൊടുക്കുക എന്നാണ് നടൻ ഹരീഷ് പേരടി പറയുന്നത്.
കുറിപ്പ് വായിക്കാം
മൂന്നരകോടി ജനതയിൽ അര ശതമാനപോലും വായിക്കാത്ത അടിമകളായ സാഹിത്യകാരൻമാരുടെയും,കാരികളുടെയും പുസ്തകചട്ടയിൽ പരസ്യം ചെയ്താലും ഇല്ലെങ്കിലും ഞങ്ങൾ നാട്ടുകാർക്ക് ഒന്നുമില്ല.
പരസ്യത്തിന് റിച്ച് കിട്ടണമെങ്കിൽ ഞങ്ങൾ സാധാരണക്കാർ റേഷൻ വാങ്ങാൻ വരുമ്പോൾ വലിയ തലയുള്ള പരസ്യ സഞ്ചികൊടുക്കുക.
സഞ്ചിയിലെ അരി, വീട്ടിലെ പാത്രത്തിൽ തട്ടിയതിനുശേഷം, ആ സഞ്ചിയിൽ വീട്ടിലെ മാലിന്യം കുത്തിനിറച്ച് കത്തിക്കുമ്പോൾ ഞങ്ങൾക്കും ഒരു ആത്മസംതൃപ്തിയുണ്ടാകും, പരസ്യത്തിലെ രഹസ്യം കത്തിക്കുമ്പോളുള്ള സുഖം.
Post Your Comments