
കുടുംബത്തോടൊപ്പം ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്ര ദർശനത്തിനെത്തിയ തമിഴ് സൂപ്പർ താരം ധനുഷിന്റെ പുത്തൻ ലുക്ക് കണ്ട് ഞെട്ടി ആരാധകർ.
മൊട്ടയടിച്ച തലയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, ഇത് വരാനിരിക്കുന്ന ചിത്രമായ D50-യുടെ പുതിയ രൂപമാണോ എന്നാണ് ആരാധകർ തിരക്കുന്നത്.
ക്ഷേത്ര ദർശനത്തിന്റെ ഭാഗമായാണോ താരം മൊട്ടയടിച്ചതെന്നും ചോദിക്കുന്നവരുണ്ട്. മക്കളായ യാത്ര, ലിംഗ, മാതാപിതാക്കളായ കസ്തൂരി രാജ, വിജയലക്ഷ്മി എന്നിവർക്കൊപ്പമാണ് ധനുഷ് ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രം സന്ദർശിച്ചത്.
ക്ഷേത്ര ദർശനം കഴിഞ്ഞ് രുദ്രാക്ഷ മാലയും അണിഞ്ഞ താരത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറി.
Post Your Comments