
പാകിസ്ഥാൻ ക്രിക്കറ്റ് താരം അബ്ദുല്‍ റസാഖുമായി പ്രണയമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് മറുപടിയുമായി തെന്നിന്ത്യൻ താര നായിക തമന്ന. പ്രമുഖ മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്തുമായുള്ള അഭിമുഖത്തിനിടെയായിരുന്നു തമന്ന ഈ ചോദ്യം ചിരിയോടെ നേരിട്ടത്.
ബ്ദുല്‍ റസാഖുമായുള്ള പ്രണയം സംബന്ധിച്ച വാര്‍ത്തകള്‍ കേട്ടപ്പോള്‍ ചിരിയാണ് വന്നതെന്നായിരുന്നു തമന്നയുടെ മറുപടി. ‘അത്തരം ഗോസിപ്പുകള്‍ കേട്ട് ചിരിയടക്കാനായില്ല. അദ്ദേഹം വിവാഹം കഴിഞ്ഞ് രണ്ട് കുട്ടികളുമായി പാകിസ്ഥാനിലാണ്. ലോകത്തെ ഏറ്റവും മികച്ച ഒരു ക്രിക്കറ്ററെ കുറിച്ചാണ് ആളുകള്‍ പറയുന്നത്’- ഈ പ്രണയ ഗോസിപ്പിനെക്കുറിച്ച് ആദ്യമായാണ് തമന്ന പ്രതികരിക്കുന്നത്.
2017ല്‍ ദുബൈയിലെ ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് ഇരുവരും ഒന്നിച്ചു പങ്കെടുത്തതാണ് പ്രണയം സംബന്ധിച്ച ഗോസിപ്പുകള്‍ വരാൻ കാരണം. ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും സ്വര്‍ണാഭരണം പിടിച്ചുനില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അതിനു പിന്നാലെ ഇരുവരും വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്തയും പരന്നു.
നെറ്റ്ഫ്ളിക്സിൽ പ്രദർശിപ്പിക്കുന്ന ലസ്റ്റ് സ്റ്റോറീസിൽ തനിക്കൊപ്പം പ്രധാന കഥാപാത്രത്തെ അഭിനയിച്ച വിജയ് ശര്‍മ്മയുമായി പ്രണയത്തിൽ ആണെന്ന് അടുത്തിടെയാണ് തമന്ന വെളിപ്പെടുത്തിയത്. എന്റെ സന്തോഷത്തിന്റെ ഇടമാണതെന്നായിരുന്നു വിജയ് ശര്‍മ്മയുമായുള്ള പ്രണയത്തെപ്പറ്റിയുള്ള തമന്നയുടെ മറുപടി.
Post Your Comments