ജയറാം, അഭിരാമി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി രാജസേനന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഞങ്ങള്‍ സന്തുഷ്ടരാണ്. ഡിജിപിയുടെ മകൾ എന്ന അഹങ്കാരിയായ ഗീതുവിനെ തന്റെ കുടുംബത്തിനൊത്ത രീതിയിൽ മാറ്റിയെടുക്കുന്ന സഞ്ജീവ് എന്ന പോലീസ് ഓഫീസറുടെ ചിത്രമായിരുന്നു 1999 പ്രദർശനത്തിനെത്തിയ ഞങ്ങള്‍ സന്തുഷ്ടരാണ്. ഈ ചിത്രത്തില്‍ സ്ത്രീവിരുദ്ധതയും ഗാര്‍ഹികപീഡനവുമെല്ലാം പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമർശനം അടുത്തിടെ ഉയർന്നിരുന്നു. അതിനെ അംഗീകരിക്കുന്ന തരത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച നടി അഭിരാമി ഒരു അഭിമുഖത്തിൽ പങ്കുവച്ച വാക്കുകളും വിവാദമായി. ചിത്രത്തോട് യോജിക്കാനാവില്ലെന്നും ഇപ്പോൾ ആണെങ്കിൽ താൻ ഈ സിനിമ ചെയ്യില്ല എന്നുമായിരുന്നു അഭിരാമി പറഞ്ഞത്.
ഇപ്പോഴിതാ, അഭിരാമിയ്ക്ക് മറുപടി കൊടുക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ രാജസേനൻ. ‘അഭിരാമി പറഞ്ഞത് നന്ദിയില്ലായ്മയാണ്. ഒരിക്കലും അത് പറയാന്‍ പാടില്ല. ഞങ്ങള്‍ സന്തുഷ്ടരാണ് സിനിമ ഞാന്‍ ഇന്നെടുത്താലും അങ്ങനെ തന്നെ എടുക്കും. കാരണം കഥ പറയുമ്പോള്‍ കഥ കഥയായിരിക്കണമെന്നു’ രാജസേനൻ പറഞ്ഞു.
‘അഭിരാമിയുടെ ആ വാക്കുകളില്‍ സത്യം പറഞ്ഞാല്‍ ഒരു നന്ദിയില്ലായ്മ ഉണ്ട്. കാരണം ഏതോ ഒരു സിനിമയില്‍ ഒരു കുഞ്ഞ് വേഷം ചെയ്ത ഒരു ആര്‍ട്ടിസ്റ്റിന്റെ പേപ്പറില്‍ വന്ന ഫോട്ടോ കണ്ടിട്ട് അന്വേഷിച്ച് ചെന്നതാണ് ഞാന്‍. അന്ന് ആ കഥ കേട്ടിട്ട് അഭിരാമി ചോദിച്ചത് എന്നെ കൊണ്ട് ചെയ്യാന്‍ പറ്റുമോ എന്നാണ്. ചെയ്യിപ്പിക്കുന്നത് ഞാന്‍ അല്ലേ എന്നാണ് അന്ന് അതിന് ഞാന്‍ ഉത്തരം കൊടുത്തത്. ആ കുട്ടിയെ ഏറ്റവും സുന്ദരിയാക്കിയാണ് ആ സിനിമയിൽ അവതരിപ്പിച്ചത്. എന്നിട്ട് ഇപ്പോള്‍ പറയുന്നു ഇപ്പോഴത്തെ അഭിരാമി ആണെങ്കില്‍ ഞാനത് ചെയ്യില്ലായിരുന്നുവെന്ന്. അത് നന്ദിയില്ലായ്മയാണ്. ഒരിക്കലും അത് പറയാന്‍ പാടില്ല. ഞങ്ങള്‍ സന്തുഷ്ടരാണ് സിനിമ ഞാന്‍ ഇന്നെടുത്താലും അങ്ങനെ തന്നെ എടുക്കും. കാരണം കഥ പറയുമ്പോള്‍ കഥ കഥയായിരിക്കണം.’- രാജസേനൻ പറഞ്ഞു.
Post Your Comments