GeneralLatest NewsNEWSTV Shows

സാമ്പാര്‍ മേമ്പൊടി ജലാശയത്തില്‍ നിന്ന് സര്‍പ്പശത്രുവനത്തിലേക്ക് എത്ര ദൂരം: മുകേഷിന്റെ ചോദ്യത്തിനു മറുപടി നൽകി നവ്യ

‘നീയൊരു വിജ്ഞാന പണ്ഡാഹാരം ആണെന്ന് അറിഞ്ഞില്ല’ എന്നാണ് റിമിയുടെ വാക്കുകള്‍.

ടെലിവിഷൻ ഷോകളിൽ സജീവമാണ് താരങ്ങളായ മുകേഷും നവ്യ നായരും റിമി ടോമിയും. ഇവർ മൂന്നുപേരും വിധികര്‍ത്താക്കളായിട്ടുള്ള ഷോയ്ക്ക് സോഷ്യൽ മീഡിയയിലും ആരാധകരുണ്ട്. ഷോയിൽ മുകേഷ് പങ്കുവച്ച ഒരു കടംകഥയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

‘സാമ്പാര്‍ മേമ്പൊടി ജലാശയത്തില്‍ നിന്ന് സര്‍പ്പശത്രുവനത്തിലേക്ക് എത്ര ദൂരം’ എന്നാണ് മുകേഷ് ചോദിക്കുന്നത്. ചോദ്യം കേട്ടപ്പോള്‍ തന്നെ 322 എന്ന് റിമി ടോമി ഉത്തരം പറയുന്നുണ്ട്. എന്നാല്‍ ശരി ഉത്തരം വ്യക്തമാക്കിക്കൊണ്ട് കടംകഥ വിശദീകരിച്ചു നടി നവ്യ മറുപടി നൽകി.

READ ALSO: ഷൂട്ടിങ്ങിനിടെ ഷാരൂക്ക് ഖാന് അപകടം: ശസ്ത്രക്രിയയ്ക്ക് വിധേയനായി

‘സാമ്പാര്‍ മേമ്പോടി എന്ന് ഉദ്ദേശിക്കുന്നത് കായത്തിനെയാണ്, ജലാശയം എന്നത് കുളവും. സര്‍പ്പ ശത്രു എന്നത് കീരിയെന്ന് അര്‍ത്ഥമാക്കുമ്പോള്‍ വനം എന്നത് കാടാകും. കായംകുളത്ത് നിന്ന് കീരികാടേയ്ക്ക് എത്ര ദൂരം എന്ന ചോദ്യമാണ് മുകേഷ് ചോദിച്ചത്.’

നവ്യയുടെ ഉത്തരം കേട്ട് ‘നീയൊരു വിജ്ഞാന പണ്ഡാഹാരം ആണെന്ന് അറിഞ്ഞില്ല’ എന്നാണ് റിമിയുടെ വാക്കുകള്‍.

shortlink

Related Articles

Post Your Comments


Back to top button