മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. ഇൻസ്റ്റാഗ്രാമിലൂടെ ഏറെ വിഷമം നിറഞ്ഞ പോസ്റ്റുകളും കുറിപ്പുകളും പങ്കുവെച്ചതിന് പിന്നാലെ സമൂഹമാധ്യമത്തിൽ നിന്നും താല്‍ക്കാലികമായി ഇടവേള എടുക്കുകയാണ് എന്ന് പറഞ്ഞ് രംഗത്തെത്തി ഇരിക്കുകയാണ് താരം.
കഴിഞ്ഞ ദിവസം ഒരുപാട് തകര്‍ന്നുപോയ ഭയത്തിന്റെയും കണ്ണുനീരിന്റെയും ഒരാഴ്ചയിലൂടെയാണ് താൻ കടന്നുപോയതെന്ന് കുറിപ്പിലൂടെ അനുശ്രീ വെളിപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് ഇൻസ്റ്റാഗ്രാമില്‍ നിന്നും താരം താല്‍ക്കാലികമായി ഇടവേള എടുക്കുന്നു എന്ന് അനുശ്രീ വ്യക്തമാക്കിയത്.
‘വേഗം തിരിച്ചു വരൂ’, ‘എന്തുപറ്റിയെന്ന് ഞങ്ങളോട് പറയൂ’,’ മിസ് യു അനുചേച്ചി’ എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകള്‍. മനസ്സ് വിഷമിപ്പിക്കുന്ന എന്തോ ഒന്ന് അനുശ്രീക്ക് സംഭവിച്ചിട്ടുണ്ട് എന്നും മുറിവുണങ്ങി നടി എത്രയും വേഗം തിരിച്ചു വരട്ടെ എന്നും പറയുന്നു.
ഒരുപാട് സ്നേഹിക്കുന്ന കുടുംബത്തിനും പിന്തുണച്ച സുഹൃത്തുക്കള്‍ക്കും വേണ്ടി സന്തോഷമായി മുന്നോട്ടുപോകാനാണ് തീരുമാനം എന്നും ഇനി ഒരിക്കലും താൻ ദുഃഖിക്കില്ലെന്നും താരം പറയുന്നു.
സമൂഹമാധ്യമങ്ങളില്‍ അനുശ്രീ മുൻപ് പങ്കുവെച്ച ഒരു കുറിപ്പ് ഇങ്ങനെ:
‘ഒരുപാട് തകര്‍ന്നുപോയ ഒരാഴ്ച, ഭയത്തിന്റെയും കണ്ണുനീരിന്റെയും ഒരാഴ്‌ച. അത് ഉത്കണ്ഠയുടെയും പ്രതീക്ഷയുടെയും ഒരാഴ്ചയായിരുന്നു. ഈ കടങ്കഥ പരിഹരിക്കാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. പക്ഷേ ഇത് ഒരിക്കലും മാറില്ലെന്ന് എനിക്ക് ഉറപ്പായി, അതിനാല്‍ ഞാൻ മുന്നോട്ടു തന്നെ പോകാൻ തീരുമാനിക്കുകയാണ്. കാരണം ആഘോഷിക്കാൻ എനിക്കൊരു ലോകം തന്നെ കാത്തിരിക്കുന്നു. സ്നേഹിക്കാൻ ഒരു കുടുംബവും പിന്തുണയ്ക്കാൻ കുറേയേറെ സുഹൃത്തുക്കളും ഉണ്ട് സുന്ദരമായ ഒരു ജീവിതം എന്നെ കാത്തിരിക്കുന്നു അതിനാല്‍ ഇനിമുതല്‍ ഈ ദുഃഖത്തിലേക്ക് ഞാൻ തിരിഞ്ഞു നോക്കില്ല ഈ സങ്കടത്തെക്കുറിച്ച് ചിന്തിക്കുന്നത് ഞാൻ എന്നന്നേക്കുമായി അവസാനിപ്പിക്കുകയാണ്’
Post Your Comments