CinemaLatest NewsMollywoodWOODs

​ഗിരിജാ തിയേറ്റർ നിറഞ്ഞ് പെൺപട: അപൂർവ്വ ഐക്യദാർഡ്യത്തിന് സാക്ഷിയായി തൃശ്ശൂർ

വൻ ജന പിന്തുണയാണ് സോഷ്യൽ മീഡിയയിലടക്കം ലഭിയ്ക്കുന്നത്

തൃശ്ശൂരിന്റെ സ്വന്തം ​ഗിരിജാ തിയേറ്റർ അപൂർവ്വ ഐക്യ ദാർഢ്യത്തിന് വേദിയായി, പിന്തുണയുമായി എത്തിയത് ഒട്ടനവധി സ്ത്രീകൾ.

സൈബർ ആക്രമണവും സമൂഹ മാധ്യമങ്ങൾ പൂട്ടിക്കുകയും അടക്കം നേരിട്ടിരുന്നു. നേരിട്ട് ഡോ. ​ഗിരിജ മുന്നോട്ട് കൊണ്ടുപോകുന്ന തിയേറ്ററിന് വൻ ജന പിന്തുണയാണ് സോഷ്യൽ മീഡിയയിലടക്കം ലഭിയ്ക്കുന്നത്.

ഗിരിജയുടെ വാർത്ത അറിഞ്ഞ് ചേംബർ ഓഫ് കൊമേഴ്സ് മഹിളാമോർച്ച എന്നീ സംഘടനകൾക്കൊപ്പം തൃശ്ശൂരിലെ സ്ത്രീ സംഘടനകളും ടിക്കറ്റെടുത്ത് സിനിമക്ക് കയറി.

ഈ അപൂർവ്വ ഐക്യത്തെ മനസ്സ് നിറഞ്ഞ സന്തോഷത്തോടെയാണ് ഡോ. ​ഗിരിജ വരവേറ്റത്.

ഈ അപൂർവ്വ ഐക്യത്തെ മനസ്സ് നിറഞ്ഞ സന്തോഷത്തോടെയാണ് ഡോ. ​ഗിരിജ വരവേറ്റത്. ശാരീരിക അസ്വസ്ഥതകൾക്കിടയിലും എല്ലാ കഷ്ട്ടപ്പാടുകളെയും തരണം ചെയ്ത് മുന്നോട്ട് പോകുന്ന ​ഗിരിജയെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളിലും വാർത്തകൾ വന്നിരുന്നു. സമൂഹ മാധ്യമങ്ങൾ ഉപയോ​ഗിച്ച് തിയേറ്റർ മുന്നോട്ട് കൊണ്ടു പോകുന്നതിനിടയിൽ അനേകം പേർ ഉപദ്രവിക്കുന്നു എന്നാണ് ​ഗിരിജ പരാതിപ്പെട്ടത്.

തെറികളും അശ്ലീല സന്ദേശങ്ങളും അയക്കുക, സമൂഹ മാധ്യമ അക്കൗണ്ടുകൾ എല്ലാം പൂട്ടിക്കുക, അശ്ലീലം പറയുക എന്നിങ്ങനെ കടുത്ത ഉപദ്രവം പലരിൽ നിന്നും നേരിടുന്നുവെന്നും, പരാതി നൽകിയിട്ടും പരിഹാരം കാണുന്നില്ലെന്നും ​ഗിരിജ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button