
പ്രേക്ഷകരുടെ പ്രിയതാരമാണ് നടി സജിത മഠത്തിൽ. തന്റെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയ വഴി താരം തുറന്ന് പറയാറുണ്ട്. തല പതിവില്ലല്ലോ എന്ന് ചോദിച്ചു തല ചൊറിഞ്ഞു. രാജാവിനേക്കാൾ രാജഭക്തി ഉള്ളവന്റെ തലയിൽ പല ന്യായങ്ങളും ഉയർന്നുവന്നു. അവസാനം തല ഉറപ്പിച്ച് അയാൾ മൊഴിഞ്ഞു. അല്ലാ, മന്ത്രിയല്ലെ, ആവശ്യപ്പെടുമ്പോൾ തല വെക്കാതിരിക്കാൻ പറ്റില്ലല്ലോ എന്ന്! ഇല്ലെങ്കിൽ നമ്മുടെ തലപോകും എന്നു കൂടി അയാൾ ചേർത്തു. അങ്ങിനെ അതിനു ശേഷം വന്ന എല്ലാ ഫെസ്റ്റിവലിനും അനുബന്ധ പരിപാടികൾക്കും തലയോട് തല തന്നെ! കഥ കഴിഞ്ഞു എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. എന്നാൽ ഇതാരെ ഉദ്ദേശിച്ചുള്ളതാണെന്ന് വ്യക്തമാക്കിയിട്ടില്ല.
കുറിപ്പ് വായിക്കാം
ഒരു തലക്കഥ, ഒരു വലിയ ഫെസ്റ്റിവൽ, ഭംഗിയുള്ള പോസ്റ്റുകളൊക്കെ അതിന്റെ ഭാഗമായി ഉണ്ടാക്കുമായിരുന്നു. ആരുടെയും തലവെച്ച് പോസ്റ്റർ ഉണ്ടാക്കുന്ന പതിവില്ല. പക്ഷെ ആ തവണ ഒരു മന്ത്രിക്ക് ഒരേ നിർബന്ധം തന്റെ തല ഈ വലിയ ഫെസ്റ്റിവലിന്റെ പോസ്റ്ററിൽ വരണം.
രാജ്യം മുഴുവൻ തന്റെ തല കാണണം. അതിനെന്തു ചെയ്യും. രാജാവിനേക്കാൾ രാജഭക്തിയുള്ള ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി കടുപ്പിച്ച് പറഞ്ഞു
മുഖ്യന്റെയും എന്റെയും തല പോസ്റ്ററിൽ ചേർക്കണം. വിവരമറിഞ്ഞ് നടത്തിപ്പുകാർ പരസ്പരം നോക്കി പിറുപിറുത്തു.
തല പതിവില്ലല്ലോ എന്ന് ചോദിച്ചു തല ചൊറിഞ്ഞു. രാജാവിനേക്കാൾ രാജഭക്തി ഉള്ളവന്റെ തലയിൽ പല ന്യായങ്ങളും ഉയർന്നുവന്നു. അവസാനം തല ഉറപ്പിച്ച് അയാൾ മൊഴിഞ്ഞു.
അല്ലാ, മന്ത്രിയല്ലെ, ആവശ്യപ്പെടുമ്പോൾ തല വെക്കാതിരിക്കാൻ പറ്റില്ലല്ലോ എന്ന്! ഇല്ലെങ്കിൽ നമ്മുടെ തലപോകും എന്നു കൂടി അയാൾ ചേർത്തു. അങ്ങിനെ അതിനു ശേഷം വന്ന എല്ലാ ഫെസ്റ്റിവലിനും അനുബന്ധ പരിപാടികൾക്കും തലയോട് തല തന്നെ! കഥ കഴിഞ്ഞു.
Post Your Comments