തൃശ്ശൂർ നഗരത്തിലെ തിയേറ്റർ ഉടമ ഡോ. ഗിരിജയ്ക്ക് നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിലടക്കം നിരവധി ചർച്ചകൾക്ക് വഴി തുറന്നിരുന്നു.
സമൂഹ മാധ്യമങ്ങൾ ബ്ലോക്ക് ചെയ്യിക്കുക, അശ്ലീലം കലർന്ന മെസേജുകൾ അയക്കുക എന്നിങ്ങനെ കടുത്ത അപമാനങ്ങളും ഏൽക്കേണ്ടി വന്നെന്ന് ഡോ. ഗിരിജ വെളിപ്പെടുത്തിയിരുന്നു.
ഡോ. ഗിരിജയുടെ അവസ്ഥയെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ ഒരു കുറിപ്പ് വൈറലായി മാറിയിരിക്കുകയാണ്.
രാജ് കീർത്തി നായർ എഴുതിയ കുറിപ്പ് വായിക്കാം.
ഇതാണ് തൃശൂർ ഗിരിജ തിയേറ്റർ ഉടമ, Dr. Girija K. P യുടെ ആരോഗ്യ അവസ്ഥ, രണ്ടടി ചുവടു വെക്കാനോ, ഒരു പിടി ചോറുണ്ണാനോ പോലും പാട് പെടുകയാണ്. Stress അവരുടെ ആരോഗ്യ സ്ഥിതി കൂടുതൽ മോശമാക്കും. ഒരു സ്ത്രീക്ക് സ്വന്തം ബിസിനസ് നടത്തുക എന്നത് വലിയ ഒരു വെല്ലുവിളി തന്നെയാണ്, വളരെ കുപ്രസിദ്ധി ഉണ്ടായിരുന്നതും, ഒരു കാലത്ത് A പടം മാത്രം കളിച്ചിരുന്ന ഗിരിജ തിയേറ്ററിന്റെ ചുക്കാൻ പിടിച്ചു ഇന്നത്തെ നിലയിൽ നല്ല പേരുള്ള, കുടുംബ ചിത്രങ്ങൾ വരാറുള്ള ഗിരിജ തിയേറ്റർ ആക്കി Dr ഗിരിജ മാറ്റി എടുത്തത് വളരെ കഷ്ടപ്പെട്ടാണ്. ഡിഗ്രിക്കും, 4 ആം ക്‌ളാസിലും പഠിക്കുന്ന രണ്ടു കുട്ടികളുടെ അമ്മ കൂടിയായ Dr ഗിരിജയുടെ വരുമാന മാർഗ്ഗം പോലും ഈ തിയേറ്റർ ആണ്. അവരുടെ ആരോഗ്യ സ്ഥിതി വെച്ച് dr ആയി practice ചെയ്യാൻ പോലും കഴിയില്ലാന്ന് മനസ്സിലായി കാണുമല്ലോ.
ഓരോ ജീവജാലങ്ങൾക്കുമുള്ളത് ഈ പ്രപഞ്ചത്തിൽ തന്നെ ലഭ്യമാണ്, ഹിന്ദിയിൽ ഒരു ചൊല്ലുണ്ട്. ഓരോ അരിമണിയിലും, അത് ഭക്ഷിക്കേണ്ടത് ആരെന്നു മുൻ കൂട്ടി എഴുതി വെച്ചിട്ടുണ്ട് എന്ന്, ഒരാളും മറ്റൊരാൾക്ക് ഭീഷണിയാകുന്നില്ല എന്നതാണ് ശാശ്വതമായ സത്യം. ഓരോരുത്തർക്കും വിധിച്ചത് കിട്ടുക തന്നെ ചെയ്യും, എന്ത് കൊണ്ടാണ് മനുഷ്യർ, മറ്റൊരാളെ വെറുതെ ദ്രോഹിക്കുന്നത് എന്നതിനെ കുറിച്ച് ഇനിയുമൊരു പഠന റിപ്പോർട്ട് പൂർണ്ണമായി ലഭിച്ചിട്ടില്ല, സഹായിച്ചില്ലെങ്കിലും പരസ്പരം ദ്രോഹിക്കാനോ , പിടിച്ചു വലിച്ചു താഴത്തിടാനോ മനുഷ്യജാതിയോളം ഒരു ജീവിയും മുമ്പിലല്ല. ആരുടേയും സഹായമില്ലാതെ, whats appil online ടിക്കറ്റ് വിൽക്കുന്നു എന്നത് വലിയൊരു തെറ്റാണോ Onlinebooking നു അധികമായി എടുക്കുന്നത് വെറും 10 രൂപയും. അത് എടുക്കാൻ കഴിവില്ലാത്തവർക്ക്, ഫ്രീ ബുക്കിങ് നു വേറെ നമ്പറിൽ വിളിക്കാം. കാണാതെ പോകരുത് ആ നല്ല മനസ്സ് ഗിരിജ നല്ലൊരു തിയേറ്റർ ആണ്, ജനങ്ങൾ അവരുടെ സൗകര്യത്തിനനുസരിച്ചാണ് തിയേറ്ററുകൾ തിരഞ്ഞെടുക്കുക. ഈ സ്ത്രീയെ പരമാവധി ദ്രോഹിച്ചു, സഹി കേട്ടു അവർ തീയറ്റർ വിൽക്കാൻ തയ്യാറാവുകയും, ഒടുവിൽ ചുളിവ് വിലയിൽ തീയറ്റർ വാങ്ങിച്ചെടുക്കാമെന്നാണോ ആരെങ്കിലും കണക്കു കൂട്ടുന്നത്…. കാരണം അത്രയും വലിയ ഒരു പാർക്കിംഗ് സൗകര്യത്തോട് കൂടി തൃശൂർ ടൗണിൽ വേറെ തീയറ്റർ ഉണ്ടോ എന്ന് എനിക്ക് സംശയമുണ്ട്.
ഒന്നേ പറയാനുള്ളു ഇങ്ങനെ ഒരു സ്ത്രീയെ നിങ്ങൾ ദ്രോഹിച്ചാൽ അതിന്റെ കർമ്മ ഫലം ഭയാനകമായിരിക്കും… സൈബർ കളികളുടെ പിന്നിൽ ഉള്ള ചിലരെ കുറിച്ച് dr ക്കു വ്യക്തമായ ധാരണയുണ്ട്… ഇതിനിടെ ഫിയൊക്ക് dr നെ ചർച്ചക്ക് വിളിച്ചെങ്കിലും, dr നെ ഞാൻ നേരിട്ട് കണ്ടിട്ടാണ് പറയുന്നത്… അവർക്ക് നടക്കാൻ ഒട്ടും വയ്യ. ഞാൻ അവിടെ കണ്ടത് വലിയ ഒരു തീയറ്റർ മുതലാളിയെ അല്ല. വളരെ സാധാരണ ജീവിതം നയിക്കുന്ന ഒരു പാവം സ്ത്രീയെ ആണ്. കഴിയുമെങ്കിൽ അവരെ സഹായിക്കുക.
ഈ ആരോഗ്യവസ്ഥയിൽ അവരെ ചർച്ചക്ക് വിളിച്ചു കഷ്ടപ്പെടുത്താതെ, ഒരു ശാശ്വത പരിഹാരമുണ്ടാക്കുന്നതല്ലേ ശരി, ചർച്ചക്ക് വരാത്തത് അഹങ്കാരം കൊണ്ടല്ല, ആരോഗ്യം തീരെയില്ലാത്തത് കൊണ്ടാണ്. എന്തിനാണ് ഒരു വിധവയെ ദ്രോഹിക്കുന്നത്. അത് പോലും ചിലർ മറ്റൊരു തരത്തിൽ propaganda നടത്തുന്നു എന്നാണ് dr ടെ സംസാരത്തിൽ നിന്ന് മനസ്സിലായത്…അത് കൊണ്ടാണ് അവരുടെ ആരോഗ്യ പ്രശ്നത്തിന്റെ വ്യാപ്തി മനസ്സിലാക്കാൻ ഞാൻ ഫോട്ടോ എടുത്തിടുന്നതും, പ്രീയരെ ഒരു സാധു സ്ത്രീയെ എന്നാൽ കഴിയുന്ന പോലെ പിന്തുണക്കണം എന്നു മാത്രമെ njanum കരുതിയുള്ളു. നിങ്ങൾ Dr Girija K. P ക്കു നൽകി വരുന്ന പിന്തുണയും, ഹൃദയം കൊണ്ട് ഓരോരുത്തരുമായി കടപ്പെട്ടിരിക്കുന്നു.
Post Your Comments