വിവാദ ആരോപണങ്ങളുമായി ടോളിവുഡ് സുന്ദരി കൃതി ഷെട്ടി രംഗത്ത്. ജീവിക്കാൻ സമ്മതിക്കാതെ ഒരു ഹീറോയുടെ മകനെന്നെ നിരന്തരം ഉപദ്രവിക്കുന്നുവെന്നാണ് താരം പറയുന്നത്.
അയാൾ പോകുന്നിടത്തെല്ലാം ചെല്ലാനാണ് ആവശ്യപ്പെടുന്നത്, എവിടെ പോയാലും കൂടെ ചെല്ലുവാൻ ആവശ്യപ്പെടുന്നു. പലവിധ കാര്യങ്ങൾക്കായി ഫോണിലൂടെ തന്നെ ഭീഷണി മുഴക്കുകയാണെന്നും താരം വ്യക്തമാക്കി.
സൗഹൃദം സ്ഥാപിക്കാനായി തന്നെ പരമാവധി നിർബന്ധിക്കുന്നുണ്ടെന്നും, എന്നാൽ ഇത്തരം ഒരു ആളുമായി യാതൊരു ബന്ധത്തിനും താൻ താൽപ്പര്യപ്പെടുന്നില്ലെന്നും താരം വ്യക്തമാക്കി.
തെന്നിന്ത്യയിലെ ഒരു സൂപ്പർ താരത്തിന്റെ മകനാണ് ഇതെന്നും വാർത്തകളുണ്ട്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ തെലുങ്ക് സിനിമാ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച യുവനടിയാണ് കൃതി ഷെട്ടി.
Post Your Comments