കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ദുൽഖർ സൽമാൻ. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം അഭിനയിച്ച ദുൽഖർ, പാൻ ഇന്ത്യൻ ലെവലിൽ തന്റേതായ സ്ഥാനം പടുത്തുയർത്തിയ വ്യക്തിയാണ്. ഇപ്പോൾ, ദുൽഖർ സൽമാൻ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് സോഷ്യ മീഡിയയിൽ ചർച്ചയാകുന്നത്.
കുറച്ച് ദിവസമായി ഉറങ്ങിയിട്ട് എന്നും ആദ്യമായി ഒരു കാര്യം അനുഭവിക്കുന്നുമെന്നുമാണ് താരം പറയുന്നു. ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ, തന്നെ അദ്ദേഹം അത് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, എന്താണ് പ്രശ്‌നമെന്നോ എന്തിനാണ് ഇങ്ങനെ വീഡിയോ പോസ്റ്റ് ചെയ്ത് ഡീലീറ്റ് ചെയ്തതെന്നോ താരം വ്യക്തമാക്കിയിട്ടില്ല.
‘കുറച്ചു ദിവസമായി ഉറങ്ങിയിട്ട്, ആദ്യമായി ഒരു കാര്യം അനുഭവിക്കുന്നു. കാര്യങ്ങൾ പഴയതു പോലെയല്ല. എന്റെ മനസിൽ നിന്നും എടുത്ത് പറ്റാത്ത വണ്ണം എത്തി അത്. കൂടുതൽ പറയണം എന്നുണ്ട്. പക്ഷെ അനുവാദം ഉണ്ടോ എന്ന് അറിയില്ല’ എന്ന് ദുൽഖർ വിഡിയോയിൽ പറയുന്നു.
Post Your Comments