പാർട്ണർ സിനിമയുടെ ചടങ്ങിനിടെ നടൻ റോബോ ശങ്കർ തന്റെ സഹനടി ഹൻസിക മോട്വാനിയെ കുറിച്ച് അടുത്തിടെ നടത്തിയ പരാമർശം വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
കാല് തടവുന്ന രംഗം ചെയ്യാൻ ആവശ്യപ്പെട്ടിട്ടും താരം കൂട്ടാക്കിയില്ലെന്നാണ് റോബോ ശങ്കർ പറഞ്ഞത്. ഹൻസികയുടെ കാലിൽ തൊടാൻ വിസമ്മതിച്ചതായി റോബോ ശങ്കർ പറയുകയായിരുന്നു.
ഇതൊരു തമാശയായി കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും റോബോയുടെ വാക്കുകൾ വൻ കോളിളക്കത്തിനാണ് വഴി തുറന്നത്. നായകനായ ആദി മാത്രമേ തൊടാവൂ മറ്റാരും തൊടരുതെന്നും കർശനമായി ഹൻസിക പറഞ്ഞെന്നും റോബോ പറഞ്ഞു. നടന്റെ വാക്കുകൾ തരം താഴ്ന്നതാണെന്ന് മാധ്യമ പ്രവർത്തകരടക്കം വിമർശിച്ച് രംഗത്തെത്തി.
Post Your Comments