CinemaLatest NewsMollywoodWOODs

എനിക്ക് പ്രണയമുണ്ട്, അയാൾ ഒരു ഫെമിനിസ്റ്റാണ്: മനസ്സു തുറന്ന് നടി അനാർക്കലി മരക്കാർ

താരത്തിന്റെ നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്

ആനന്ദം എന്ന 2016 ലെ സിനിമയിലൂടെ സിനിമാ രം​ഗത്തേക്കെത്തിയ താരമാണ് അനാർക്കലി മരക്കാർ.

ഉയരെ, പ്രിയൻ ഓട്ടത്തിലാണ് എന്നീ ചിത്രങ്ങളിലാണ് അനാർക്കലി അഭിനയിച്ചത്. താരത്തിന്റെ നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.

തന്റെ വ്യക്തി ജീവിതത്തിലൊരു സങ്കടം വന്നാൽ ആരോടാണ് പറയുകയെന്ന് അനാർക്കലി വെളിപ്പെടുത്തിയിരിക്കുകയാണ്.

തനിക്കൊരു കാമുകനുണ്ട്, എന്തും തുറന്നു പറയുവാനുള്ള സ്വാതന്ത്ര്യവും അദ്ദേഹം തന്നിട്ടുണ്ടെന്ന് അനാർക്കലി പറഞ്ഞു. തനിക്ക് എന്ത് പ്രശ്നം വന്നാലും അത് മനസ്സിലാക്കി കൂടെ നിൽക്കുമെന്നും താരം പറഞ്ഞു. തന്നെ നന്നായി മനസ്സിലാക്കുന്ന ആളാണ് കാമുകനെന്നും അനാർക്കലി.

പ്രണയമെന്ന് പറഞ്ഞാൽ മറ്റുള്ളവരെ മനസ്സിലാക്കാനുള്ള കഴിവാണ്. കാമുകൻ ഡാർക്ക് സ്കിന്നാണ്, സ്ത്രീയായാലും പുരുഷനായാലും ഡാർക്ക് സ്കിന്ന് സുന്ദരമാണെന്നും താരം പറഞ്ഞു. സുലൈഖ മൻസിലാണ് അനാർക്കലിയുടെ ഏറ്റവും പുതിയ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button