![](/movie/wp-content/uploads/2023/06/aadhipurush-hanuman-swami-ecd.jpg)
പ്രഭാസ് നായകനായെത്തിയ ആദിപുരുഷ് ബോക്സോഫീസ് തകർച്ചയ്ക്ക് ശേഷം ഒടിടി റിലീസിനുള്ള നടപടികൾ തുടങ്ങിയിരുന്നു.
പ്രഭാസ്, കൃതി സനോൻ, സെയ്ഫ് അലി ഖാൻ, സണ്ണി സിംഗ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മതവികാരം വ്രണപ്പെടുത്തിയതിൻറെ പേരിലും പരിഹാസ്യമായ രീതിയിലുള്ള വിഎഫ്എക്സ് രംഗങ്ങളെന്ന് ആക്ഷേപം ഉയർന്നതിനാലും ചിത്രം സോഷ്യൽ മീഡിയയിലടക്കം വൻ വിമർശനത്തിന് കാരണമായിരുന്നു.
ജൂൺ 16 ന് റിലീസ് ചെയ്ത ചിത്രം നിരൂപകരിൽ നിന്നും, പ്രേക്ഷകരിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നുമെല്ലാം ഏറെ പഴികേട്ടിരുന്നു. ചിത്രം തിയേറ്ററുകളിൽ പരാജയമായി മാറുന്ന കാഴ്ച്ചയാണ് കണ്ടത്. ഇപ്പോൾ, തിയേറ്ററിൽ റിലീസ് ചെയ്ത് ദിവസങ്ങൾക്ക് ശേഷം, അതിന്റെ എച്ച്ഡി പതിപ്പ് ചോർന്നുവെന്ന വാർത്തകളാണ് വരുന്നത്.
700 കോടിയെന്ന വമ്പൻ ബഡ്ജറ്റിലെത്തുന്ന ചിത്രമെന്നാണ് അണിയറക്കാർ അവകാശപ്പെട്ടിരുന്നത്. എച്ച്ഡി പതിപ്പ് ചോർന്നത് ഒടിടി റിലീസിനെ ബാധിക്കുമോ എന്നതിനെക്കുറിച്ച് അണിയറപ്രവർത്തകർ പ്രതികരിച്ചിട്ടില്ല. വൻ തുകക്ക് ഒടിടി റിലീസ് വിറ്റുപോയി എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
Post Your Comments