
താനൊരു വലിയ നടനനല്ലാത്തതിനാല്‍ തന്റെ മകൻ ഗോകുലിനു പ്രണവ് മോഹന്‍ലാലിനോ ദുല്‍ഖര്‍ സല്‍മാനോ മേലുള്ള ഭാരം ഉണ്ടാകില്ലെന്ന് നടന്‍ സുരേഷ് ഗോപി. മകന്‍ ഗോകുല്‍ സുരേഷിനൊപ്പം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് മുമ്പ് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി ഇപ്രകാരം അഭിപ്രായപ്പെട്ടത്.
‘ഞാന്‍ മോഡെസ്റ്റാവുന്നതല്ല, യേശുദാസിന്റെ മകന്‍ പാടുന്നു എന്ന് പറയുമ്പോള്‍ വിജയ്ക്ക് ഉണ്ടാകുന്ന ഭാരം, മമ്മൂട്ടിയുടെ മകന്‍ അഭിനയിക്കുന്നു എന്ന് പറയുമ്പോള്‍ ദുല്‍ഖറിനുള്ള ഭാരം, പ്രണവിനുള്ള ഭാരം അതെന്തായാലും ഗോകുലിനുണ്ടാകില്ല. കാരണം അത്രയും വലിയ നടനല്ല ഞാന്‍’- സുരേഷ് ഗോപി പറഞ്ഞു.
തനിക്ക് ഇത്തരം സമ്മര്‍ദ്ദങ്ങള്‍ ഒന്നും തന്നെ അച്ഛന്‍ തന്നിട്ടില്ലെന്ന് ഗോകുലും പറഞ്ഞു. ‘അച്ഛന്‍ സ്വന്തം കരിയറില്‍ ഇങ്ങനെയുള്ള സമ്മര്‍ദ്ദങ്ങളിലൊന്നും പെട്ടിട്ടില്ല. അതുകൊണ്ടു തന്നെ യാതൊരുവിധ സമ്മര്‍ദ്ദവും ഞങ്ങള്‍ക്കും തന്നിട്ടില്ല. തനിക്ക് പ്രേക്ഷകരോട് ഉത്തരവാദിത്തമുണ്ട്, അത് നിറവേറ്റണമെന്ന് എന്നോട് ഒരിക്കലും പറഞ്ഞിട്ടില്ല’- ഗോകുല്‍ സുരേഷ് പറഞ്ഞു.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന കിങ് ഓഫ് കൊത്തയാണ് ഗോകുല്‍ സുരേഷിന്റെ ഏറ്റവും പുതിയ ചിത്രം.
Post Your Comments