ഇനി സ്റ്റാര്‍ മാജിക് വേണ്ട, കലാരംഗം തന്നെ വെറുത്തുപോയി: വേദനയോടെ ബിനു അടിമാലി

എന്നെ കൊണ്ട് പോകുന്ന ആള് വണ്ടിയില്‍ നിന്നും വിളിച്ചു പറയുന്ന ഞാൻ കേട്ടതാണ് അവന്റെ മരണകാര്യം

കൊല്ലം സുധിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബിനു അടിമാലി കഴിഞ്‍ ദിവസം സ്റ്റാര്‍ മാജിക്ക് ഷോയിലെത്തിയിരുന്നു. ബിനു അടിമാലി സ്റ്റാര്‍ മാജിക്കില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

READ ALSO: പ്രണവ് മോഹന്‍ലാലിനോ ദുല്‍ഖര്‍ സല്‍മാനോ മേലുള്ള ഭാരം ഗോകുലിനുണ്ടാകില്ല: തുറന്നു പറഞ്ഞ് സുരേഷ് ഗോപി

ബിനുവിന്റെ വാക്കുകൾ ഇങ്ങനെ,

കഴിഞ്ഞദിവസം ഡോക്ടറോട് ഞാൻ മിമിക്രി സംഘടനയുടെ ഒരു വേദിയില്‍ പരിപാടി അവതരിപ്പിക്കാൻ പൊയ്ക്കോട്ടേ എന്ന് ചോദിച്ചപ്പോള്‍ ഒരിക്കലും പോകാതിരിക്കരുത് എന്നാണ് പറഞ്ഞത്. ഉടനെ സൈക്യാട്രി ഡിപ്പാര്‍ട്മെന്റില്‍ പോകണോ എന്ന ചോദ്യത്തിന് ഇപ്പോള്‍ വേണ്ട ആദ്യം ഈ പരിപാടിയില്‍ പോയി വരാനാണ് പറഞ്ഞത്. സുധി ചിരിക്കുമ്പോള്‍ കണ്ടിട്ടുണ്ടോ മുഖത്ത് ഒരു സൈഡില്‍ ഒരു കുഴി വരും. അത് അവൻ എന്റെ വലതു സൈഡില്‍ തന്നിട്ടുപോയി.

കണ്ണ് കിട്ടും പോലെ ആയിരുന്നു മഹേഷിന്റെ പെര്‍ഫോമൻസ്. എനിക്ക് അവന്റെ പെര്‍ഫോമൻസ് ഒരുപാട് ഇഷ്ടമായി. വണ്ടിയില്‍ കയറിയപ്പോള്‍ ഞാൻ അവനോട് പറഞ്ഞു നീ ഏത് മത വിശ്വാസി ആണെന്ന് അറിയില്ല, പക്ഷെ വീട്ടില്‍ ചെന്നാല്‍ ഉടനെ തന്നെ നീ ഒന്ന് ഉഴിഞ്ഞിടണം എന്ന്. അത്രയ്ക്കും നല്ല പെര്‍ഫോമൻസ് ആയിരുന്നു മഹേഷിന്റേത്. ബാക്ക് സീറ്റില്‍ ആണ് ഞങ്ങള്‍ ഇരിക്കുന്നത്. സുധി ഉറക്കവും. നമ്മള്‍ പിന്നെ ഉറക്കം വിട്ടുണരുന്നത് എല്ലാം കഴിഞ്ഞശേഷമാണ്.

ഞാൻ എണീറ്റ് നോക്കുമ്പോള്‍ ആരും അടുത്തില്ല. ആര്‍ക്കോ അപകടം പറ്റി, രക്ഷാപ്രവര്‍ത്തനത്തിന് അവര്‍ പോയിരിക്കുകയാണ് എന്നാണ് ഞാൻ കരുതിയത്. ഞാൻ പുറത്തിറങ്ങിയപ്പോള്‍ ശരീരത്തിന് ഒരു ഭാരം, അപ്പോള്‍ കരുതിയത് ഉറക്കത്തിന്റെയാകും എന്നാണ്. പുറത്തിറങ്ങി റോഡില്‍ ഇരുന്നപ്പോള്‍ ചിലര്‍ വിളിച്ചു പറയുന്നത് കേള്‍ക്കാം ഇവിടെ ഒരാള്‍ കൂടി ഉണ്ടെന്ന്. ആംബുലൻസില്‍ കയറ്റിയപ്പോള്‍ അവിടെ സുധി കിടക്കുന്നുണ്ട്. ശ്വാസം കിട്ടാതെ കാല് അങ്ങോട്ടും ഇങ്ങോട്ടും അനക്കികൊണ്ട് തല വെട്ടിക്കുകയാണ്. അവൻ കിടക്കുന്ന ആ കിടപ്പാണ് എന്റെ മനസ്സില്‍ നിന്നും മായാതെ നില്‍ക്കുന്നത്.

എന്നെ കൊണ്ട് പോകുന്ന ആള് വണ്ടിയില്‍ നിന്നും വിളിച്ചു പറയുന്ന ഞാൻ കേട്ടതാണ് അവന്റെ മരണകാര്യം. പക്ഷേ സുധി എവിടെ എന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്നു പറയുന്നതും ഉണ്ട്. അപ്പോഴും എനിക്ക് അവൻ മരിച്ചുവെന്ന് തോന്നല്‍ ഇല്ല. എനിക്ക് അവന്റെ കരച്ചില്‍ ഇങ്ങനെ കേള്‍ക്കാം. ഒരു വല്ലാത്ത കരച്ചില്‍. രാത്രിയില്‍ ഈ സംഭവം ഒക്കെയാണ് കേറി വരുന്നത്. ഒരു രണ്ടുമണി മൂന്നുമണി നേരത്തൊക്കെ ഉണര്‍ന്നിരിക്കുകയാണ്. ഇനി സ്റ്റാര്‍ മാജിക് വേണ്ട, കലാരംഗം തന്നെ വെറുത്തുപോയി, വേറെ വല്ല പരിപാടിയും നോക്കാം എന്നൊക്കെയാണ് ഞാൻ മനസ്സില്‍ കരുതിയത്.

Share
Leave a Comment