GeneralLatest NewsNEWSTV Shows

മാരാരുടെ വായില്‍ നിന്നും വന്നൊരു ഡയലോഗ് മാരാര്‍ക്ക് തന്നെ കോടാലിയായി വരുന്നു: മനോജ്

ടോപ് ഫൈവ് വരെ ശോഭ എത്തിയത് അവരുടെ കഴിവുകൊണ്ടാണ്

നൂറുദിവസങ്ങൾ പൂർത്തിയാക്കുകയാണ് മലയാളം ബിഗ് ബോസ് ഷോ. അഞ്ചാം സീസണിൽ അഖില്‍ മാരാര്‍ വിജയിക്കാനുള്ള സാധ്യതയാണ് പ്രേക്ഷകര്‍ പ്രവചിക്കുന്നത്. നടൻ മനോജ് കുമാര്‍ പങ്കുവച്ച ഒരു വീഡിയോയും ബിഗ് ബോസ് ആരാധകർക്കിടയിൽ ചർച്ചയാകുകയാണ്.

ഇപ്പോഴിതാ അഖിലിന്റെ അമിത ആത്മവിശ്വാസം വിനയാകുമോ എന്ന ആശങ്ക പങ്കുവച്ചിരിക്കുകയാണ് നടൻ മനോജ്.’ബിഗ് ബോസ് സീസണ്‍ 5ലെ വിജയി ആരാവും. ഞായറാഴ്ച സംപ്രേഷണം ചെയ്യാനിരിക്കുന്ന ഫിനാലെ എപ്പിസോഡിനെക്കുറിച്ച്‌ തകൃതിയായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മാരാര്‍ തന്നെയായിരിക്കും കപ്പ് ഉയര്‍ത്തുകയെന്ന് കഴിഞ്ഞ ദിവസം ഞാന്‍ പറഞ്ഞിരുന്നു. മാരാര്‍ക്കല്ല ഒരു സ്ത്രീയ്ക്കായിരിക്കും കപ്പ് എന്നാണ് കഴിഞ്ഞ വീഡിയോയില്‍ ഞാന്‍ പറഞ്ഞത്. അത് മാരാരിന്റെ ഭാര്യ ലക്ഷ്മിയെ ഉദ്ദേശിച്ചാണ്. ഇനി കാര്യമായൊന്നും സംഭവിക്കാനില്ല, എല്ലാവരും പറയുന്നത് പോലെ കപ്പ് മാരാറിന് തന്നെ എന്നായിരുന്നു കരുതിയത്. കഴിഞ്ഞ വീഡിയോയ്ക്ക് ഇട്ട ടൈറ്റില്‍ അറംപറ്റിയോ എന്ന ആശങ്കയിലാണ് ഞാനിപ്പോള്‍. മാരാറുടെ വായില്‍ നിന്നും വന്നൊരു ഡയലോഗ് മാരാര്‍ക്ക് തന്നെ കോടാലിയായി വന്നിരിക്കുകയാണ്’- മനോജ് പറയുന്നു.

READ ALSO: ജി. മാർത്താണ്ഡന്റെ മഹാറാണി ഉടൻ തിയേറ്ററുകളിലേക്ക്

അഖില്‍ മാരാര്‍ ഷിജുവിനോട് പറഞ്ഞൊരു ഡയലോഗാണ് ഇപ്പോള്‍ ചര്‍ച്ചയായത്. ശോഭ വിന്നറാവുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിക്കുന്നില്ല, ശോഭ എങ്ങാനും സെക്കന്‍ഡായാല്‍ അതെനിക്ക് സഹിക്കാനാവില്ല, ഞാനും ശോഭയും അതാലോചിക്കാനേ വയ്യേ. അവസാനം രണ്ടുപേര്‍ അവശേഷിക്കുമല്ലോ, അങ്ങനെ വരുമ്പോള്‍ ശോഭയ്‌ക്കൊപ്പം നില്‍ക്കാനാവില്ലെന്നായിരുന്നു മാരാര്‍ പറഞ്ഞത്.

ടോപ് ഫൈവ് വരെ ശോഭ എത്തിയത് അവരുടെ കഴിവുകൊണ്ടാണ്. ശോഭയും ജുനൈസുമായിരുന്നു എപ്പോഴും മാരാറിനെ നേരിട്ടത്. നിങ്ങള്‍ ഹീറോ ആയിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ ഇവരാണ്. അതൊക്കെ മനസിലാക്കാതെ ശോഭയെ പുച്ഛിക്കേണ്ട കാര്യമില്ല. പ്രേക്ഷകരാണ് നിങ്ങളെ അവിടെ നിര്‍ത്തുന്നത്. അവരുടെ അഭിപ്രായം മാനിക്കണം. പുള്ളി ഫസ്റ്റാണെന്നുള്ളത് പുള്ളി നേരത്തെ തീരുമാനിച്ചു. ഇത് ഓവര്‍ കോണ്‍ഫിഡന്‍സാണ്. ആരും ഇങ്ങനെ സംസാരിക്കുന്നത് കണ്ടിട്ടില്ല. അമിത ആത്മവിശ്വാസം മാരാറിന് വിനയാവുമെന്നാണ് തോന്നുന്നതെന്നും മനോജ് കുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button