മണിപ്പൂർ കലാപത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നിരാലംബരായ മനുഷ്യർക്ക് ആശ്രയമാവുക, അത് ഇന്ത്യൻ ജനത നിങ്ങളിൽ ഏൽപ്പിച്ച ഉത്തരവാദിത്വമാണ് എന്ന് പറയുകയാണ് നടൻ ഹരീഷ് പേരടി.
കുറിപ്പ് വായിക്കാം
പ്രിയപ്പെട്ട മോദിജി ഡൽഹിയിൽ നിന്ന് മണിപ്പുരിലേക്കുള്ള ദൂരം വെറും 2500 കിലോമീറ്ററിൽ താഴെയാണ്, മണിപ്പൂർ കത്തിയമർന്നിട്ടും അവിടെയുള്ള നൂറ് കണക്കിന് മനുഷ്യർ ഇല്ലാതായി.
മറക്കരുത്, നിങ്ങൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്, എത്രയും പെട്ടന്ന് അങ്ങോട്ട് പോവുക, അവിടെയുള്ള നിരാലംബരായ മനുഷ്യർക്ക് ആശ്രയമാവുക, സ്നേഹം പങ്കുവെക്കുക, കലാപം അവസാനിപ്പിക്കുക, അത് ഇന്ത്യൻ ജനത നിങ്ങളിൽ ഏൽപ്പിച്ച ഉത്തരവാദിത്വമാണ് എന്നാണ് താരം കുറിച്ചത്.
Post Your Comments