
കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ സഹോദരൻമാരുടെ അമ്മയായി അഭിനയിച്ച നടിയാണ് ലാലി പിഎം. ഏതാനും സീനുകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരം.
യുവനടി അനാർക്കലി മരക്കാറിന്റെ അമ്മയും കൂടിയാണ് ലാലി പിഎം. ഓപ്പറേഷൻ തിയേറ്ററിൽ ഹിജാബോ അണുനശീകരണം ചെയ്ത ഡിസ്പോസിബിൾ ഹിജാബോ ഇടാൻ കോളേജ് അധികൃതരും പ്രിൻസിപ്പലും വിദ്യാഭ്യാസ വകുപ്പും ഗവൺമെന്റും കോടതിയും സമ്മതിച്ചാൽ പോലും ഇവിടത്തെ മതേതരരെന്ന് സ്വയം കരുതുന്ന യുക്തിവാദികൾ സമ്മതിക്കുമെന്നു തോന്നുന്നില്ലെന്നാണ് നടി പറയുന്നത്.
കുറിപ്പ് വായിക്കാം
ഓപ്പറേഷൻ തിയേറ്ററിൽ ഹിജാബോ അണുനശീകരണം ചെയ്ത ഡിസ്പോസിബിൾ ഹിജാബോ ഇടാൻ കോളേജ് അധികൃതരും പ്രിൻസിപ്പലും വിദ്യാഭ്യാസ വകുപ്പും ഗവൺമെന്റും കോടതിയും സമ്മതിച്ചാൽ പോലും ഇവിടത്തെ മതേതരരെന്ന് സ്വയം കരുതുന്ന യുക്തിവാദികൾ സമ്മതിക്കുമെന്നു തോന്നുന്നില്ല.
കാരണം മുസ്ലിം സ്ത്രീകളുടെ ശരീരത്തിലും വസ്ത്രധാരണത്തിലുമാണ് ഇവിടത്തെ മതേതരത്വം പൂത്തുലയേണ്ടത്. അവിടെ അവർ വിശ്വാസം ഉപയോഗിച്ചാൽ മതേതരർ അസ്വസ്ഥരാകും.
ഇസ്ലാം വിരുദ്ധത പൊട്ടിയൊലിക്കും, ഇടിഞ്ഞു വീഴാറായ മൺചുമരാണ് ഇന്ത്യൻ മതേതരത്വം. അത് താങ്ങി പിടിക്കേണ്ടത് മുസ്ലിം സ്ത്രീകളുടെ ചുമതലയാണ്.
Post Your Comments