മിന്നൽ മുരളിയിലെ ഉഷ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയാണ് ഷെല്ലി.
കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് നേരത്തേ സുപരിചിതയാണ് ഷെല്ലി. ശൈത്താൻ എന്ന വെബ് സീരിസിലൂടെ തെലുങ്കിലേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം.
ശൈത്താനിലെ സെക്സ് സീനുകൾ ചെയ്യുമ്പോൾ ആശങ്ക ഉണ്ടായിരുന്നെന്നും എന്നാൽ അത് അഭിനയത്തിന്റെ ഭാഗമായി കാണണമെന്നും നടി പറഞ്ഞു.
മലയാളി പ്രേക്ഷകരടക്കം സെക്സ് സീനുകളാണ് കൂടുതലും കണ്ടത്, അത് സിനിമയാണോ, വെബ് സീരിസാണോ എന്ന് പോലും പലർക്കും നിശ്ചയമില്ലെന്നും താരം പറഞ്ഞു. നിങ്ങൾ ആ സീരിസ് കാണുക, സെക്സ് സീനുകൾ മാത്രമായി കണ്ട് വിലയിരുത്തരുതെന്നും നടി.
Post Your Comments