GeneralLatest NewsMollywoodNEWSWOODs

വള്ളിച്ചെരുപ്പിന് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഷിംല ഒഫിഷ്യൽ സെലക്ഷൻ

ആഗസ്റ്റ് 25, 26, 27 തീയതികളിലാണ് മേള അരങ്ങേറുന്നത്

റീൽ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴർക്കു സുപരിചിതനായ ബിജോയ് കണ്ണൂർ ആദ്യമായി മലയാളത്തിൽ നായകനായെത്തുന്ന വള്ളിച്ചെരുപ്പ് എന്ന ചിത്രത്തിന് ഇന്ത്യയിലെ ഏറ്റവും പ്രസ്റ്റീജിയസ്സായ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഷിംലയിൽ ഒഫിഷ്യൽ സെലക്ഷൻ നേട്ടം. 9-ാമത് മേളയാണ് ഇത്തവണത്തേത്. ലോകനിലവാരമുള്ള ചലച്ചിത്രങ്ങളെ മേളയിലെത്തിച്ച് പ്രദർശിപ്പിക്കുന്നതിലൂടെ പുതുതലമുറയിൽ പുത്തൻ ചലച്ചിത്രാവബോധം വളർത്തിയെടുക്കാനും അതുവഴി സ്വതന്ത്രമായി സിനിമ ചെയ്യാൻ അവരെ പ്രാപ്തരാക്കുകയുമാണ് മേളയുടെ ലക്ഷ്യം.

read also: ഇടിഞ്ഞു വീഴാറായ മൺചുമരാണ് ഇന്ത്യൻ മതേതരത്വം, വിശ്വാസം ഉപയോഗിച്ചാൽ മതേതരർ അസ്വസ്ഥരാകും: ലാലി പിഎം

ഹിമാചൽ പ്രദേശിന്റെ തലസ്ഥാന നഗരമായ ഷിംലയിലെ ചരിത്ര പ്രസിദ്ധമായ ഗെയ്റ്റി തീയേറ്ററിൽ ആഗസ്റ്റ് 25, 26, 27 തീയതികളിലാണ് മേള അരങ്ങേറുന്നത്. ഹിമാചൽ പ്രദേശ് സംസ്ഥാന ഭാഷാ , സാംസ്കാരിക വകുപ്പിന്റെയും ടൂറിസം, സിവിൽ ഏവിയേഷൻ വകുപ്പിന്റെയും സഹകരണത്തോടെ ഹിമാലയൻ വെലോസിറ്റിയാണ് മേള സംഘടിപ്പിക്കുന്നത്. ബിജോയ് കണ്ണൂർ, മാസ്റ്റർ ഫിൻ ബിജോയ്, ചിന്നുശ്രീ വൽസലൻ, കൊച്ചുപ്രേമൻ , സാജൻ സൂര്യ, അനൂപ് ശിവസേവൻ, ദിവ്യാ ശ്രീധർ , എസ് ആർ ശിവരുദ്രൻ എന്നിവർ കഥാപാത്രങ്ങളാകുന്നു.

ശ്രീമുരുകാ മൂവി മേക്കേഴ്സിന്റെ ബാനറിൽ സുരേഷ് സി എൻ നിർമ്മാണവും ഈയടുത്ത് മൺമറഞ്ഞ ശ്രീഭാരതി രചന, സംവിധാനവും റിജു ആർ അമ്പാടി ദൃശ്യാവിഷ്ക്കാരവും , ശ്യാം സാoബശിവൻ എഡിറ്റിംഗും ഗായികയും എം എൽ എയുമായ ദലീമയുടെ ഭർത്താവ് ജോജോ കെൻ സംഗീത സംവിധാനവും അജയ് തുണ്ടത്തിൽ പി അർ ഓ യുമാണ്.

shortlink

Post Your Comments


Back to top button