മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ജയഭാരതി. 350 ൽ അധികം ചിത്രങ്ങളിൽ വിവിധ ഭാഷകളിലായി താരം വേഷമിട്ടിട്ടുണ്ട്.
നായികാ വേഷങ്ങളിൽ തിളങ്ങിയ ജയഭാരതി പിന്നീട് സിനിമാ ജീവിതത്തിന് ഇടവേള നൽകുകയായിരുന്നു. അമ്മ സംഘടനയുടെ പ്രവർത്തനങ്ങൾ നല്ല രീതിയിലാണ് നടക്കുന്നതെന്നും വർഷങ്ങൾ കൂടിയാണ് യോഗത്തിന് വരുന്നതെന്നും ജയഭാരതി പറഞ്ഞു.
അമ്മ യോഗത്തിന് വന്ന താരം രസകരമായ മറ്റൊരു കാര്യം കൂടി പറഞ്ഞു, തന്നെ ആദ്യമായി പെണ്ണുകാണാൻ വന്നത് നടൻ ലാലു അലക്സാണ്, എന്നാൽ താൻ നോ പറഞ്ഞുവെന്നാണ് നടി പറഞ്ഞത്.
ജീവിതത്തിലല്ല, സിനിമയിലാണ് പെണ്ണു കാണാൻ വന്നതെന്നും ജയഭാരതി വ്യക്തമാക്കി. പെണ്ണുകാണാൻ വന്ന സമയത്ത് താൻ ഇഷ്ടമല്ലെന്ന് പോയി പറഞ്ഞെന്നും താരം വ്യക്തമാക്കി.
മോഹൻ ലാൽ നായകനായെത്തിയ ഒന്നാമനിലാണ് ജയഭാരതി അവസാനമായി അഭിനയിച്ചത്. പെൺമക്കൾ എന്ന 1967 ലെ സിനിമയിലൂടെയാണ് ജയഭാരതി സിനിമാ ജീവിതത്തിന് തുടക്കമിട്ടത്.
Post Your Comments