CinemaGeneralKollywoodLatest NewsMollywoodMovie GossipsNEWSWOODs

‘ചോരക്കു ചോര പല്ലിനു പല്ല്’: തരംഗമായി ആർഡിഎക്സ് ടീസർ

കൊച്ചി: ഒരു പള്ളിപ്പെരുന്നാളിൻ്റെ പിന്നാമ്പുറങ്ങൾ ആ നാടിനെത്തന്നെ സംഘർഷ ഭരിതമാക്കുന്ന മൂന്നു ചെറുപ്പക്കാരുടെ കഥ പറയുന്ന ചിത്രമാണ് ആർഡിഎക്സ്. നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം വീക്കെൻ്റ് ബ്ലോഗ്‌ബസ്റ്ററിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്നു. മൾട്ടി ആക്ഷൻ ബിഗ് ബഡ്ജറ്റ് ചിത്രമായ ആർഡിഎക്സിൻ്റെ ആദ്യ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ടീസറിനു ലഭിച്ചിരിക്കുന്നത്.

യൂത്തിൻ്റെ കാഴ്ച്ചപ്പാടിലൂടെ ചോരക്കു ചോര പല്ലിനു പല്ല് എന്നു വിശ്വസിച്ചു പോരുന്ന മൂന്നു ചെറുപ്പക്കാർ റോബർട്ട്, ഡോണി, സേവ്യർ എന്നിവർ ‘ഇണപിരിയാത്ത സൗഹൃദത്തിൻ്റെ കണ്ണികൾ. തങ്ങളിൽ ഒരാൾക്കു നേരെ കൈയ്യോങ്ങുന്നവൻ്റെ പൊടിപോലും പിന്നെ കാണിക്കാത്ത ചങ്കൂറ്റത്തിൻ്റെ പ്രതീകങ്ങൾ.

13 വര്‍ഷങ്ങള്‍ക്കുശേഷവും അദ്ദേഹം തന്നെ ഓര്‍ക്കുന്നുവെന്നതില്‍ സന്തോഷം തോന്നുന്നു: പ്രിയതാരത്തെക്കുറിച്ച് ഭാവന

‘കൂട്ടത്തിലൊരാളെ തൊട്ടതിൻ്റെ പേരിൽ കൊച്ചിൻ കാർണിവൽ നിർത്തിച്ച ടീമാ … ഓരോരുത്തനേയും എണ്ണിയെണ്ണി പൊക്കിയിരിക്കും’. ഇതാണ് ആർ.ഡി.എക്സ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന റോബർട്ടിൻ്റേയും, ഡോണിയുടേയും, സേവ്യറിൻ്റേയും പൊതു സ്വഭാവം. സമീപകാലത്തെ ഏറ്റം മികച്ച അക്ഷൻ ചിത്രമെന്നും ഈ ചിത്രത്തെ വിശേഷിപ്പിക്കാം. തീ പാറുന്ന സംഘട്ടനങ്ങൾ എന്നു തന്നെ വിശേഷിപ്പിക്കാം.

ചിത്രത്തിൻ്റെ ഓരോ നിമിഷവും സംഘർഷവും ഉദ്വേഗവും നില നിർത്തിക്കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. യുവനിരയിലെ ശ്രദ്ധേയരായ ഷെയ്ൻ നിഗം, ആൻ്റണി വർഗീസ്, നീരജ് മാധവ്, എന്നിവരാണ് റോബർട്ട്, ഡോണി, സേവ്യർ എന്നിവരെ പ്രതിനിധീകരിക്കുന്നത്. ലാൽ, ബാബു ആൻ്റണി, ബൈജു സന്തോഷ്, മാലാ പാർവ്വതി, നിഷാന്ത് സാഗർ, സന്ദീപ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.  ദക്ഷിണേന്ത്യൻ സിനിമയിലെ ഏറ്റം മികച്ച ആക്ഷൻ കോറിയോഗ്രാഫർ അൻപ് അറിവാണ് ഈ ചിത്രത്തിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത്. സംലട്ടനങ്ങൾ ഈ ചിത്രത്തിൻ്റെ ഏറ്റവും ഹൈലൈറ്റാണ്.

‘ആലപ്പുഴക്കാരി പെണ്ണ്’: മ്യൂസിക്ക് ആൽബം ആലപ്പുഴ എംപി എഎം ആരീഫ് റിലീസ് ചെയ്തു
തിരക്കഥ – ഷബാസ് റഷീദ്, ആദർശ് സുകുമാരൻ, സംഗീതം – സാം സിഎസ്.
ഗാനങ്ങൾ – മനു മഞ്ജിത്ത്, ഛായാഗ്രഹണം – അലക്സ് ജെ പുളിക്കൽ,
എഡിറ്റിംഗ് – റിച്ചാർഡ് കെവിൻ, കലാസംവിധാനം – ജോസഫ് നെല്ലിക്കൽ, പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്, ഓഗസ്റ്റ് ഇരുപത്തിയഞ്ചിന് ഈ ചിത്രം പ്രദർശത്തിനെത്തുന്നു.

വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button