
ബാഹുബലി: ദി ബിഗിനിംഗ് എന്ന ചിത്രത്തിലെ ശിവഗാമിയായി പരിഗണിച്ചിരുന്നത് പ്രശസ്ത നടി ശ്രീദേവിയെ ആയിരുന്നെന്ന് രാജമൗലി പറഞ്ഞിരുന്നു.
ബാഹുബലി പോലൊരു ചിത്രം പ്രിയനടി ശ്രീദേവി നിരസിച്ചതിൽ ആരാധകർ ഒന്നടങ്കം നിരാശരായിരുന്നു.
രമ്യാ കൃഷ്ണയാണ് ശ്രീദേവിക്ക് പകരം ചിത്രത്തിലെത്തിയത്. കനത്ത പ്രതിഫലം ചോദിക്കുകയും മറ്റ് പല ഡിമാൻഡുകൾ വെക്കുകയും ചെയ്തെന്നും അഭിനയിക്കാതിരുന്നത് നന്നായെന്നും പറഞ്ഞിരുന്നു.
എന്നാൽ താൻ നിരസിച്ച മറ്റ് പല ചിത്രങ്ങളും ഉണ്ടെന്നും അതിലൊന്ന് മാത്രമാണ് ബാഹുബലിയെന്നും തന്നെ ഇത്തരത്തിൽ പരിഹസിച്ചത് ശരിയായില്ലെന്നും ശ്രീദേവി തുറന്ന് പറഞ്ഞിരുന്നു.
Post Your Comments