BollywoodCinemaLatest NewsWOODs

600 കോടി പുല്ലുപോലെ നശിപ്പിച്ചിട്ടും അക്ഷയ് കുമാറിന് കൂസലുണ്ടോ, സ്റ്റാറായി വിലസുകയാണ്: പരിഹസിച്ച് കെആർകെ

ബോക്‌സ് ഓഫീസിൽ ഹിറ്റു ചാർട്ടിൽ ഇടം നേടാനാകാതെ പോയി

ബോളിവുഡ് സിനിമാ മേഖലയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാണ് അക്ഷയ് കുമാർ.

സെൽഫി, രാമസേതു, രക്ഷാബന്ധൻ, പൃഥ്വിരാജ്, ബച്ചൻ പാണ്ഡേ എന്നിവ ബോക്‌സ് ഓഫീസിൽ ഹിറ്റു ചാർട്ടിൽ ഇടം നേടാനാകാതെ പോയിരുന്നു.

സെൽഫിക്ക് 100 കോടിയും രാമസേതുവിന് 150 കോടിയും രക്ഷാബന്ധന് 100 കോടിയും പൃഥ്വിരാജിന് 150 കോടിയും ബച്ചൻ പാണ്ഡേയ്ക്ക് 100 കോടിയും നഷ്ടമായതായി കണക്കാക്കുന്നു. ഇതിനർത്ഥം ഈ ചിത്രങ്ങളുടെ നിർമ്മാതാക്കൾക്ക് മൊത്തത്തിൽ 600 കോടി രൂപ നഷ്ടമായല്ലേ എന്നാണ് സ്വയം പ്രഖ്യാപിത സിനിമാ നിരൂപകൻ കെആർകെ ചോദിക്കുന്നത്.

600 കോടി രൂപ നിർമ്മാതാക്കളുടെ നശിപ്പിച്ചതിന് ശേഷവും എങ്ങനെ സൂപ്പർ സ്റ്റാറായി നടക്കുവാൻ സാധിക്കുന്നുവെന്നും കെ ആർ കെ ചോദിക്കുന്നു. പ്രതിഫലമായി ഒരു ചിത്രത്തിന് 100-150 കോടി രൂപയാണ് അദ്ദേഹം ഈടാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments


Back to top button