മലയാളത്തിന്റെ പ്രിയതാരമാണ് ഭാവന. ഒരു തമിഴ്മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സൂപ്പര്‍താരം അജിത്തിനേക്കുറിച്ച് ഭാവന പങ്കുവച്ച വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 13 വര്‍ഷങ്ങള്‍ക്കുശേഷവും അദ്ദേഹം തന്നെ ഓര്‍ക്കുന്നുവെന്നതില്‍ സന്തോഷം തോന്നുന്നുവെന്നാണ് ഭാവന പങ്കുവച്ചത്.
read also: നടൻ അജിത് ഫ്രോഡാണ്, കാശ് കൊടുത്ത് സ്വന്തം വീരകഥകളെഴുതിക്കുന്നു: ആരോപണവുമായി നിർമ്മാതാവ്
‘ഈയിടെ ‘തുണിവ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അദ്ദേഹം മഞ്ജു ചേച്ചി (മഞ്ജു വാര്യര്‍)യോട് എന്നേക്കുറിച്ച് ആരാഞ്ഞു. എന്നോട് സംസാരിക്കണമെന്ന് പറഞ്ഞു. മഞ്ജു ചേച്ചി ഫോണ്‍ വിളിച്ചപ്പോള്‍ എനിക്ക് എടുക്കാനായില്ല. പിന്നീട് ഇതേ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് അവര്‍ ചെന്നൈയില്‍ വന്നപ്പോള്‍ എന്നെ വീണ്ടും വിളിച്ചു. ഞാനും ആ സമയത്ത് ചെന്നൈയിലുണ്ടായിരുന്നു. ഞാനങ്ങനെ ആ ചിത്രത്തിന്റെ സെറ്റിലെത്തി അജിത് സാറിനെ കണ്ടു. ഒരുപാട് നേരം സംസാരിച്ചു. ഞാനും മഞ്ജു ചേച്ചിയും അജിത് സാറും ഒരുമിച്ചാണ് ഭക്ഷണം കഴിച്ചത്. അന്നെടുത്ത ഫോട്ടോ ഞാൻ അദ്ദേഹത്തിന്റെ പിറന്നാളിന് ഇൻസ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അസല്‍ ഇറങ്ങി ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അദ്ദേഹമെന്നെ ഓര്ത്തുവെച്ചതില് അതിയായ സന്തോഷമുണ്ട്.’- ഭാവന പറഞ്ഞു.
2010-ല്‍ അജിത്തിനൊപ്പം അഭിനയിച്ച ‘അസല്‍’ ആയിരുന്നു ഭാവന തമിഴില്‍ അഭിനയിച്ച് പുറത്തുവന്ന അവസാനചിത്രം.
Post Your Comments