
ആലപ്പുഴ: ജി ഹരികൃഷ്ണൻ തമ്പിയുടെ പുതിയ മ്യൂസിക്കൽ ആൽബം, ‘ആലപ്പുഴക്കാരി പെണ്ണ്’ ആലപ്പുഴ എംപി, എഎം ആരിഫ് എംപിയുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ബാംഗ്ലൂർ ലോഡ്ജ് ഹോം സിനിമാ സീരീസ് യൂട്യൂബ് ചാനലിൽ കൂടി ഈ മ്യൂസിക്ക് ആൽബം കാണാം.
ആലപ്പുഴയിലെ മരാരിക്കുളം ബീച്ച്, കായിപ്പുറം, മുഹമ്മ എന്നിവിടങ്ങളിൽ വച്ച് ആണ് ഈ മ്യൂസിക്ക് ആൽബം ഷൂട്ട് ചെയ്തത്. കടപ്പുറത്ത് താമസിക്കുന്ന ഒരു സുന്ദരി പെണ്ണിനെ ഇഷ്ടപ്പെടുന്ന ഗ്രാമത്തിൽ ജീവിക്കുന്ന ആൾക്കാരുടെ സ്നേഹത്തിന്റെയും പ്രേമത്തിന്റെയും അനുരാഗത്തിന്റെയും പുതിയ ഒരു രൂപഭാവമാണ് തമ്പി ഈ ആൽബത്തിൽ കൂടി അവതരിപ്പിക്കുന്നത്.
തമ്പിയുടെ രചനയ്ക്ക് സംഗീതം കൊടുത്തിരിക്കുന്നത് അനീഷ് കെ ചന്ദ്രൻ ആണ്. ഗസൽ ഗായകൻ ആരോമൽ ഷാജിയാണ് പാട്ടുപാടിയിരിക്കുന്നത്. കിരൺ ജി എഡിറ്റിങ്ങും ക്യാമറയും നിർവഹിക്കുന്നു. പ്രമുഖ നൃത്ത അധ്യാപകനും കൊറിയോഗ്രാഫറുമായ പാറങ്കോട് വാസുദേവൻ ആണ് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
രാം ചരണിന്റെയും ഉപാസനയുടെയും കുഞ്ഞു രാജകുമാരിയുടെ പേര് ക്ലിൻ കാര കൊനിഡേല
അജയ കുട്ടി ഡൽഹി നായകനും ദിവ്യ ശ്രീ സുധീർ നായികയും ആയി അഭിനയിക്കുന്നു. കൂടാതെ നാടക, സിനിമ, മിനിസ്ക്രീൻ ലോകത്തെ മനോജ് കുമാർ കെ പി, ബീന ഗോപകുമാർ, എസ്‌ലിൻ ജോസഫ്, ബാബു ആലപ്പുഴ, ചാർലി കാട്ടൂർ, സുധീഷ് നമ്പ്യാർ, നിവേദ്യ ബാബു തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. സുമിത്ര ഹോം സിനിമ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹരികൃഷ്ണൻ തമ്പി തന്നെയാണ് ഈ മ്യൂസിക്കൽ ആൽബം സംവിധാനം ചെയ്ത് നിർമ്മിച്ചിരിക്കുന്നത്.
Post Your Comments