
മകള്‍ സൈന്യത്തില്‍ ചേര്‍ന്ന സന്തോഷം പങ്കുവച്ച് നടനും എംപിയുമായ രവി കിഷൻ. രാജ്യത്തെ സേവിക്കാനായി കഴിഞ്ഞ മൂന്നു വര്‍ഷമായി മകള്‍ ഇഷിത കഠിന പ്രയത്‌നത്തിലായിരുന്നു എന്നാണ് രവി കുറിച്ചത്. ഗവണ്‍മെന്റിന്റെ അഗ്നിപഥിലൂടെയാണ് 21 കാരിയായ ഇഷിത സൈന്യത്തിന്റെ ഭാഗമായത്.
താരത്തിന്റെ കുറിപ്പ് ഇപ്രകാരം,
‘എന്റെ ധീരയായ മകള്‍ ഇഷിത ശുക്ല കഴിഞ്ഞ മൂന്നു വര്‍ഷമായി രാജ്യത്തെ സേവിക്കാനുള്ള കഠിനപ്രയത്‌നത്തിലായിരുന്നു. ഡല്‍ഹി ഡയറക്ടറേറ്റിലെ 7 ഗേള്‍സ് ബെറ്റാലിയനിലെ കേഡറ്റാണ് അവള്‍. കടുത്ത ശൈത്യത്തിലും കോടമഞ്ഞിലും പരിശീലനം നടത്തിയാണ് റിപ്പബ്ലിക് ഡേ പരേഡില്‍ പങ്കെടുത്തത്. അഗ്നിപഥിലൂടെ സൈന്യത്തില്‍ ചേരാന്‍ താല്‍പ്പര്യമുണ്ടെന്ന് അവള്‍ എന്നോട് പറയുകയായിരുന്നു. മുന്നോട്ടു പോകാന്‍ ഞാന്‍ അവളോട് പറഞ്ഞു’.- രവി കിഷന്‍ കുറിച്ചു.
തുടര്‍ന്ന് നിരവധി പേരാണ് ഇഷിതയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇഷിത സൈന്യത്തില്‍ ചേര്‍ന്നതില്‍ തനിക്ക് സന്തോഷവും അഭിമാനവുമുണ്ടെന്നും ലക്ഷക്കണക്കിന് പെണ്‍കുട്ടികള്‍ക്കും പ്രചോദനമാകുമെന്നും നടൻ അനുപം ഖേര്‍ പറഞ്ഞു.
Post Your Comments