GeneralLatest NewsNEWSTV Shows

കൂടെ കിടക്കാന്‍ ഞാന്‍ പറഞ്ഞിട്ടില്ല, താലി ധരിക്കണമെന്ന് ഭര്‍ത്താവിന് നിര്‍ബന്ധമില്ല: റിഹാനയുടെ വായടപ്പിച്ച്‌ ഗായത്രി

വിവാഹിതയായിട്ടും താലി ഇടാത്തതെന്തെന്നായിരുന്നു റിഹാനയുടെ ചോദ്യം

സിനിമാ, സീരിയല്‍ രംഗത്തെ ചൂഷണങ്ങളെക്കുറിച്ച് പല നടിമാരും തുറന്നു പറഞ്ഞിട്ടുള്ളതാണ്. നഗ്ന വീഡിയോ അയച്ച്‌ തന്നാല്‍ 15 ലക്ഷം രൂപ തരാമെന്ന് ഒരാള്‍ വാഗ്ദാനം ചെയ്തതായി സീരിയല്‍ നടി റിഹാന വെളിപ്പെടുത്തിയത് ഏറെ ചർച്ചയായിരുന്നു. കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച്‌ വെളിപ്പെടുത്തൽ നടത്തിയ സീരിയല്‍ നടിയായ ഗായത്രി കൃഷ്ണനുമായി റിഹാന നടത്തിയ അഭിമുഖമാണ് ഇപ്പോൾ വൈറൽ.

സമ്മതമാണെങ്കില്‍ വഴങ്ങിക്കൊടുക്കുക, അല്ലെങ്കില്‍ നോ പറയുക. വിവാദമാക്കേണ്ട കാര്യമില്ലെന്നായിരുന്നു ഗായത്രി കൃഷ്ണന്റെ പരാമര്‍ശം. അത്തരമൊരു പരാമര്‍‌ശത്തിന് കാരണം എന്താണെന്നു അഭിമുഖത്തിൽ ഗായത്രി പറയുന്നു.

read also: നീണ്ട 6 വര്‍ഷത്തെ ഇടവേളക്ക് ശേഷം ‘നല്ല നിലാവുള്ള രാത്രി’ എന്ന സിനിമയുമായി മടങ്ങിവരുകയാണ്, കൂടെയുണ്ടാകണം: സാന്ദ്ര തോമസ്

‘നിങ്ങള്‍ കുട്ടികളല്ല. അ‍‍ഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെട്ടാല്‍ നോ പറയാൻ എല്ലാ അധികാരമുണ്ട്. ചോദിച്ചാല്‍ പോയി കിടക്കാൻ ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ഓരോരുത്തരുടെയും ഇഷ്ടമാണ്. കിടക്ക പങ്കിട്ട് ആ സിനിമയില്‍ അഭിനയിക്കണമെന്നുണ്ടെങ്കില്‍ അത് ചെയ്യുക. ഇല്ലെങ്കില്‍ നോ പറയുക. ആരും നടിമാരെ നിര്‍ബന്ധിക്കില്ല’- ഗായത്രി കൃഷ്ണൻ പറഞ്ഞു.

‘ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ നടിമാരോട് മാത്രം ചോദിക്കുന്നതിനോട് എനിക്ക് എതിര്‍പ്പുണ്ട്. ഒരു പുരുഷൻമാരോടും അതേക്കുറിച്ച്‌ ചോദിക്കുന്നില്ല. അഡ്ജസ്റ്റ്മെന്റിനെക്കുറിച്ച്‌ എന്താണ് അഭിപ്രായമെന്ന ചോദ്യം ഒരു ഡയറക്ടര്‍ക്കോ പ്രൊഡ്യൂസര്‍ക്കോ നേരിടേണ്ടി വരാറില്ല’ എന്നും ഗായത്രി കൃഷ്ണൻ കൂട്ടിച്ചേർത്തു.

read also: മകള്‍ സൈന്യത്തില്‍ ചേര്‍ന്ന സന്തോഷം പങ്കുവച്ച് നടൻ

വിവാഹിതയായിട്ടും താലി ഇടാത്തതെന്തെന്നായിരുന്നു റിഹാനയുടെ ചോദ്യം. ‘ഞാൻ താലി ധരിക്കണമെന്ന് ഭര്‍ത്താവിന് നിര്‍ബന്ധമില്ല. പൊതുവിടങ്ങളില്‍ സ്വര്‍ണമാല ധരിച്ച്‌ പോകുന്നത് അപകടമാണെന്നാണ് ഭര്‍ത്താവ് പറയാറ്. എന്റെ ഭര്‍ത്താവിന് പ്രശ്നമില്ലെങ്കില്‍ മറ്റുള്ളവരുടെ അഭിപ്രായത്തിന് താനെന്തിന് ചെവി കൊടുക്കണമെന്ന്’ ഗായത്രി കൃഷ്ണൻ തിരിച്ച്‌ ചോദിച്ചു.

സ്ലീവ് ലെസ് വസ്ത്രങ്ങള്‍ ധരിക്കുന്നു, ടാറ്റൂ ചെയ്തിരിക്കുന്നു, ഇതെല്ലാം ഈ ആന്റിക്ക് ആവശ്യമാണോ എന്ന് സോഷ്യല്‍ മീഡിയയില്‍ താങ്കളെക്കുറിച്ച്‌ കമന്റുകള്‍ വരുന്നുണ്ട്, അതേക്കുറിച്ച്‌ എന്താണ് പറയാനുള്ളതെന്നും റിഹാന ചോദിച്ചു. ‘റിഹാനയ്ക്ക് വട്ടാണ്, വെസ്റ്റേണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നു എന്നുള്ള ചോദ്യങ്ങള്‍ വന്നാല്‍ എങ്ങനെ പ്രതികരിക്കും?’ എന്നായിരുന്നു ഈ ചോദ്യത്തിന് ഗായത്രി കൃഷ്ണറെ ഉത്തരം.

അഭിമുഖൻ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. റിഹാനയുടെ പ്രകോപനപരമായ ചോദ്യങ്ങള്‍ക്ക് ഗായത്രി കൃത്യമായ മറുപടി നല്‍കിയെന്നാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍.

shortlink

Post Your Comments


Back to top button